ഗര്‍ഭിണിയായ നഴ്‌സിനെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച മാനസികാശുപത്രിയിലെ പേഷ്യന്റ് അറസ്റ്റില്‍. ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായത്. ഫ്‌ളോറിഡയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ വിന്നി പാമറിനെയാണ് അതേ ആശുപത്രിയിലെ പേഷ്യന്റായ ജോസഫ് വുര്‍സ് എന്ന 53കാരന്‍ മര്‍ദ്ദിച്ചത്.

നഴ്‌സ് വിന്നി ഒരു രോഗിയെ പരിചരിക്കുന്നതിനിടെ പിന്നിലൂടെ വന്ന ജോസഫ് വുര്‍സ് യാതൊരു കാരണം കൂടാതെ നഴ്‌സിനെ ആക്രമിക്കുകയായിരുന്നു. പിന്നില്‍ നിന്ന് ചിവട്ടേറ്റ വീണ നഴ്‌സിനെ ഇയാള്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതോടെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് പിടിച്ചു മാറ്റി. നഴ്‌സിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മര്‍ദ്ദനത്തിലേറ്റ പരുക്കിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു.

അറസ്റ്റ് ചെയ്ത ജോസഫിനെതിരെ ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here