സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിലെ രണ്ടാം ദിന മത്സരം മഴ മൂലം ഉപേക്ഷിച്ചു. രണ്ടാം ദിനം ഒരു പന്ത് പോലും ചെയ്യാന്‍ സാധിച്ചിട്ടില്ല. ശക്തമായ മഴയാണ് സെഞ്ചൂറിയനില്‍ പെയ്യുന്നത്. 

ഇന്ത്യയ്ക്ക് ഏറെ തിരിച്ചടി നല്‍കുന്ന കാര്യമാണിത്. ആദ്യ ദിനം ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ മികവില്‍ ഇന്ത്യ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിട്ടുണ്ട്. 

122 റണ്‍സുമായി രാഹുലും 40 റണ്‍സെടുത്ത് അജിങ്ക്യ രഹാനെയും പുറത്താവാതെ നില്‍ക്കുന്നു്. മായങ്ക് അഗര്‍വാള്‍ (60), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (35) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റുകളും പേസ് ബൗളര്‍ ലുങ്കി എന്‍ഗിഡിയാണ് സ്വന്തമാക്കിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here