വർഷത്തെ ഡിയോരമ ഇന്റർനാഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു. സുജിത് സർക്കാർ സംവിധാനം ചെയ്ത ‘സർദാർ ഉദ്ദം’ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ സ്പാരോ അവാർഡ് നേടി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രമായ നായാട്ടാണ് ബെസ്റ്റ് സിൽവർ സ്പാരോ പുരസ്കാരം നേടിയ ചിത്രം. 

നായാട്ടിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ ജോജു ജോർജ് മികച്ച നടനായി. ഗൗരവ് മദൻ സംവിധാനം ചെയ്ത ‘ബറാ ബൈ ബരാഹ്’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം. റിമാകല്ലിങ്കൽ ആണ് മികച്ച നടി.

സംവിധായകനായ ഗിരീഷ് കാസറവള്ളി, നടി മനീഷ കൊയ്‌രാള, എഡിറ്റർ സുരേഷ് പൈ, ഛായാഗ്രഹകൻ സന്ദീപ് ചാറ്റർജി, സിനിമാ നിരൂപകൻ സച്ചിൻ ചാറ്റെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ജൂറി അംഗങ്ങൾ. നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങൾ അറിയിച്ചത്. 

ഒരാഴ്ച നീണ്ടുനിന്ന മേളയിൽൽ 130-ലധികം സിനിമകൾ പ്രദർശിപ്പിച്ചു. 60 വർക്ക്ഷോപ്പുകൾ, കോഫി ടേബിൾ സെഷനുകൾ, അഭിമുഖങ്ങൾ, പാനൽ ചർച്ചകൾ എന്നിവയിൽ പങ്കെടുക്കാൻ രാജ്യാന്തരതലത്തിൽ നിന്നും നിരവധി സിനിമ പ്രമുഖരായിരുന്നു എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here