വനിതാ ടി-20 ചലഞ്ചിൽ വെലോസിറ്റി ഇന്ന് ട്രെയിൽബ്ലേസേഴ്സിനെ നേരിടും. ഇന്ന് രാത്രി 7.30ന് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഏറെക്കുറെ ടൂർണമെൻ്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ട്രെയിൽബ്ലേസേഴ്സ് അഭിമാന ജയം തേടിയാവും ഇന്നിറങ്ങുന്നത്. വെലോസിറ്റി ആവട്ടെ, കഴിഞ്ഞ മത്സരത്തിൽ സൂപ്പർനോവാസിനെ തകർത്ത് ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു.

സൂപ്പർനോവാസിനെതിരെ 49 റൺസിൻ്റെ വമ്പൻ തോൽവി വഴങ്ങിയ ട്രെയിൽബ്ലേസേഴ്സ് ഇന്നത്തെ മത്സരത്തിൽ കൂറ്റൻ ജയം നേടിയാലേ ഫൈനലിൽ പ്രവേശിക്കൂ. നിലവിലെ ചാമ്പ്യന്മാരാണ് ട്രെയിൽബ്ലേസേഴ്സ്. ഹർമൻപ്രീത് നയിക്കുന്ന സൂപ്പർനോവാസിനെ ആധികാരികമായാണ് വെലോസിറ്റി തോല്പിച്ചത്. മധ്യനിര തകർന്നതാണ് കളിയിൽ ട്രെയിൽബ്ലേസേഴ്സിനു തിരിച്ചടി ആയത്.

കടലാസിൽ ശക്തമായ ടീമുള്ള വെലോസിറ്റി കളത്തിലും ആധികാരികത തുടർന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഓപ്പണറായി തിളങ്ങിയ നാഗാലാൻഡ് താരം കിരൺ നവഗിരെ ആദ്യ അഞ്ച് നമ്പരുകളിലും കളിക്കാത്തതിനെതിരെ വെലോസിറ്റി വിമർശനം നേരിട്ടിരുന്നു, മലയാളി സ്പിന്നർ കീർത്തി ജെയിംസും വെലോസിറ്റി നിരയിലുണ്ട്. എന്നാൽ, താരം കഴിഞ്ഞ മത്സരത്തിൽ കളിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here