ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റണില്‍ സ്വര്‍ണനേട്ടവുമായി ഇന്ത്യയ്ക്കു അഭിമാനമായിമാറിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

സിന്ധുവിന്റെ ആത്മസമര്‍പ്പണവും പ്രതിജ്ഞാബദ്ധതയും ഏവര്‍ക്കും പ്രചോദനം നല്‍കുമെന്നും സിന്ധുവിനു എല്ലാവിധ ആശംസകളും അദ്ദേഹം ട്വിറ്റര്‍ പോസ്റ്റിലൂടെ പങ്കുവെച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സിന്ധുവിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014-ല്‍ വെങ്കലവും 2018-ല്‍ വെള്ളിയും നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here