ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഹോങ് കോങ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചു. പകരം ഋഷഭ് പന്ത് ടീമിലിടം നേടി.

 

ക്രിക്കറ്റില്‍ ഹോങ്കോങ് ഇന്ത്യക്ക് ഒരു എതിരാളിയേ അല്ല. വരാനിരിക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനുള്ള ഒരുക്കം എന്ന നിലയിലാണ് ഇന്ത്യ ഹോങ് കോങ്ങിനെതിരേ കളിക്കാനിറങ്ങുന്നത്. ഒപ്പം പരീക്ഷണങ്ങള്‍ക്കുള്ള അവസരവും. ഇന്ന് വിജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കും.

 

ആദ്യമത്സരത്തില്‍ കരുത്തരായ പാകിസ്താനെ അഞ്ചുവിക്കറ്റിന് ജയിച്ചെങ്കിലും ചില പോരായ്മകള്‍ മുഴച്ചുനിന്നു. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ ആദ്യപന്തില്‍ പൂജ്യത്തിന് പുറത്തായി. കെ.എല്‍. രാഹുലിന് ഹോങ്കോങ്ങിനെതിരേ മികച്ച സ്‌കോര്‍ നേടി ഫോം തെളിയിക്കേണ്ടതുണ്ട്. പ്രധാനമത്സരങ്ങള്‍ വരാനിരിക്കേ, ആദ്യ മത്സരത്തില്‍ കളിക്കാത്തവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്. സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് ഫോം വീണ്ടെടുക്കാനുള്ള മികച്ച അവസരം കൂടിയാണിത്. ബൗളര്‍മാര്‍ മികച്ച ഫോമിലാണ് എന്നുള്ളത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here