മും​ബൈ: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മാ​ച്ച് ഫീ​യി​ൽ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. പു​രു​ഷ ടീ​മി​ന് ല​ഭി​ക്കു​ന്ന അ​തേ വേ​ത​നം വ​നി​താ താ​ര​ങ്ങ​ൾ​ക്കും ല​ഭി​ക്കു​മെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​അ​റി​യി​ച്ചു.

ടെ​സ്റ്റി​ന് 15 ല​ക്ഷം രൂ​പ, ഏ​ക​ദി​ന​ങ്ങ​ൾ​ക്ക് ആ​റ് ല​ക്ഷം രൂ​പ, ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്ക് മൂ​ന്ന് ല​ക്ഷം രൂപ എ​ന്ന പു​രു​ഷ ടീ​മി​ന്‍റെ പ്ര​തി​മ​ത്സ​ര വേ​ത​നം വ​നി​ത​ക​ൾ​ക്കും ല​ഭി​ക്കും. എന്നാൽ ഗ്രേഡ് അടിസ്ഥാനത്തിലുള്ള വാർഷിക പ്രതിഫല തുകയിലെ ഇരു ടീമുകൾ തമ്മിലുള്ള ഭീമാകാരമായ അന്തരം തുടരും.

വേ​ർ​തി​രി​വ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ലെ ആ​ദ്യ പ​ടി​യാ​ണി​തെ​ന്നും ത​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് നി​ർ​വ​ഹി​ച്ചെ​ന്നും പു​തി‌​യ ന​യം പ്ര​ഖ്യാ​പി​ക്ക​വെ ഷാ ​പ​റ​ഞ്ഞു. തീ​രു​മാ​ന​ത്തെ വ​നി​താ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന സ്വാ​ഗ​തം ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here