ദോഹ: ഖത്തർ ഫുട്ബാൾ ലോകകപ്പിൽ അട്ടിമറി തുടരുന്നു. കരുത്തൻമാരായ അർജന്റീനക്ക് പിന്നാലെ മുൻലോക ചാമ്പ്യൻമാരായ ജർമ്മനിയും പരാജയം നുണഞ്ഞു. ഏഷ്യയുടെ കരുത്തായ ജപ്പാനാണ് ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. അർജന്റീന – സൗദി മത്സരം പോലെ ആദ്യം ലീഡ് നേടിയ ശേഷം ജപ്പാന് മുന്നിൽ ജർമ്മനി അടിയറവ് പറയുകയായിരുന്നു.

 

മുപ്പത്തിയൊന്നാ മിനിട്ടിൽ പെനാൽട്ടിയിലൂടെ ജർമ്മനിയാണ് ആദ്യം ഗോൾവല കുലുക്കിയത്. ഗുണ്ടോഗാനാണ് ഗോൾ നേടിയത്. 75ാം മിനിട്ടിൽ ഡൊവാൻ നേടിയ മനോഹരമായ ഗോളിലൂടെ ജപ്പാൻ മുന്നിലെത്തി. 83ാം മിനിട്ടിൽ അസാനോ ജർമ്മനിയുടെ അവസാന ആണിയും അടിച്ച് ജപ്പാന് വിജയം സമ്മാനിച്ചു. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമ്മനി ആദ്യമത്സരം തോൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here