ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റായുടെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ട്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കരയായിരിക്കും ചിത്രം ഒരുക്കുക. സിനിമയുടെ റിസര്‍ച്ച് പുരോഗമിക്കുകയാണ് എന്നും 2023 അവസാനത്തോടെ സിനിമ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ടാറ്റ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളില്‍ ഒരാളാണ്, അദ്ദേഹത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് രേഖപ്പെടുത്തുന്നതില്‍ അഭിമാനമുണ്ട്. ടാറ്റയുടെ ജീവിതത്തിന്റെ പല മുഖങ്ങളും ഈ സിനിമ കൊണ്ടുവരും കൂടാതെ പറഞ്ഞു കേട്ടിട്ടില്ലാത്ത പല സംഭവങ്ങളും കാണിക്കുന്നു. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമാണ്. തിരക്കഥാ ജോലികളും പുരോഗമിക്കുകയാണ്, അടുത്ത വര്‍ഷം അവസാനത്തില്‍ ചിത്രീകരണം ആരംഭിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു’ സിനിമയോട് വൃത്തങ്ങള്‍ പറയുന്നു.

 

ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സൂര്യ അല്ലെങ്കില്‍ അഭിഷേക് ബച്ചന്‍ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. നിലവില്‍ ‘സുരറൈ പോട്ര്’ സിനിമയുടെ ഹിന്ദി റീമേക്കിന്റെ തിരക്കിലാണ് സംവിധായിക. അക്ഷയ് കുമാറാണ് നായക വേഷത്തില്‍ എത്തുന്നത്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് ബോളിവുഡ് താരം രാധിക മധന്‍ ആണ്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് ‘സുരറൈ പോട്ര്’ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here