സ്വന്തം ലേഖകൻ

വർഷങ്ങൾക്കു മുൻപ് ഖത്തർ എന്ന രാജ്യത്തു നിന്നും ജപ്പാനിലെ തുറമുഖങ്ങളിലേക്കു, പ്രകൃതി വാതകം നിറച്ച ആയിരം പടുകൂറ്റൻ കപ്പലുകൾ (LNG carriers) വിജയകരമായി LNG delivery പൂർത്തിയാക്കിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക exporter ആയ Qatar Liquefied Gas Company (QATARGAS) ഒരു വ്യക്തിക്ക് അഭിനന്ദന കത്ത് (Letter of Appreciation) നൽകി ആദരിക്കയുണ്ടായി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ ജോസ് കോലത്ത് ആയിരുന്നു മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ സമൂഹത്തിനും അഭിമാനമായി മാറിയ ആ വ്യക്തി. ആഗോള സംഘടനയായ വേൾഡ് മലയാളി കൌൺസിൽ മുൻ പ്രവാസികാര്യ വകുപ്പ് ചെയർമാൻ, ലോക കേരള സഭ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള  ജോസ് കോലത്തുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍നിന്ന്.

ഇന്ന്‌ ലോകം മുഴുവൻ ഉറ്റു നോക്കുന്ന FIFA ഖത്തറിൽ വെച്ചു നടക്കുമ്പോൾ 26 വർഷങ്ങൾക്കു മുൻപ് ഇതേ ഡിസംബർ മാസത്തിൽ ഖത്തറിന്റെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് AL ZUBARAH എന്ന കപ്പൽ (LNG Carrier) ഖത്തറിലെ Ras Laffan തുറമുഖത്തു നിന്നും ആദ്യമായി പ്രകൃതിവാതകവുമായി (LNG) ജപ്പാനിലെ Kawagoe തുറമുഖത്തേക്ക് പുറപ്പെട്ട ഓർമ്മകൾ പങ്കു വയ്ക്കുകയായിരുന്നു, അതിനു സാക്ഷ്യം വഹിച്ച വ്യക്തിയും,
QATARGAS കമ്പനിയുടെ സീനിയർ ഉദ്യോഗസ്ഥനായി വിരമിയ്ക്കുകയും ചെയ്ത ജോസ് കോലത്ത്. 1997 ജനുവരിയിലാണ് LNG വഹിച്ചുകൊണ്ടുള്ള ആ കപ്പൽ ആദ്യമായി ജപ്പാനിൽ എത്തിയതും ഖത്തറിന് ലോക ഭൂപടത്തിൽ LNG Exporter എന്ന സ്ഥാനം നേടിക്കൊടുത്തതും. പിന്നീടങ്ങോട്ടുള്ള ഖത്തർ എന്ന രാജ്യത്തിൻറെ വളർച്ച അതിവേഗമായിരുന്നു.

പ്രകൃതി വാതകത്തിന്റെ വൻ ശേഖരമാണ് ഖത്തറിനെ ഇന്നത്തേ നിലയിലേക്ക് ഉയർത്തിയത് എന്ന് പറയുമ്പോൾ അതിന്റെ പിന്നിൽ ഖത്തർ എന്ന രാജ്യത്തിന്റെ അക്ഷീണ പരിശ്രമവും ഇച്ഛാശക്തിയും ഭരണ പാടവവും ഉണ്ടായിരുന്നു. അത് ലോകത്തിനു തന്നേ മാതൃകയാണ് എന്ന് ഈ കൊച്ചു രാജ്യം കാണിച്ചു തന്നു.

ഏതാണ്ട് 40 വർഷങ്ങൾക്കു മുൻപ്, അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഖത്തർ എന്ന കൊച്ചു രാജ്യത്തേക്ക് ജോലി അന്വേഷിച്ചെത്തുകയും, പിന്നീട് ഈ രാജ്യത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച Qatar LNG Project ന്‍റെ തുടക്കം മുതൽ പല പദവികൾ വഹിക്കയും ചെയ്ത ജോസ് കോലത്ത് എന്ന വ്യക്തിക്ക് പങ്ക് വയ്ക്കുവാൻ ധാരാളം അനുഭവങ്ങൾ.

“ഞാനും കുടുംബവും താമസിച്ചുകൊണ്ടിരുന്ന അൽഖോർ എന്ന സ്ഥലത്തേ വീട്ടിൽ നിന്നും ഏതാനും മിനിറ്റ് നടപ്പുദൂരത്തിലാണ് FIFA വേൾഡ് കപ്പിന്റെ ഉദ്‌ഘാടനത്തിനു ലോകം സംഗമിച്ച ‘അൽ ബൈത് ‘ എന്ന സ്റ്റേഡിയം എന്നോർക്കുമ്പോൾ, മനസ്സിൽ ഖത്തർ എന്ന രാജ്യത്തെ ദീർഘമായ പ്രവാസ ജീവിതത്തിന്റെ ഓർമകളിലും അത്ഭുദകരമായ വളർച്ചയിലും സന്തോഷം പൂണ്ട് മനസ്സും കണ്ണും അറിയാതെ നിറഞ്ഞുപോകുന്നു”
ജോസ് കോലത്ത് പറഞ്ഞു.

ഖത്തറിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച മുൻ ഭരണാധികാരിയും ഇപ്പോഴത്തെ അമീറിന്റെ പിതാവുമായ His Highness Sheikh Hamad Bin Khalifa Al Thani എന്ന മഹത് വ്യക്തിയെ Qatar LNG Project ന്‍റെ Ras Raffan ൽ വെച്ചു നടന്ന ഒരു സുപ്രധാന ചടങ്ങിൽ വെച്ചു നേരിട്ട് കാണാൻ സാധിച്ചതാണ് ഖത്തറിലെ സുദീർഘമായ ജീവിതത്തിലെ ഏറ്റം അവിസ്മരണീയമായ നിമിഷം എന്ന്‌ ജോസ് കോലത്ത്. ആ മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരിയും വിനയാന്വിതമായ പെരുമാറ്റവും മനസ്സിൽ നിന്ന് മായില്ല എന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ രാജകുടുംബാംഗവും, 
Qatargas Commercial & Shipping Team നേ നയിക്കുകയും ചെയ്ത His Excellency Sheikh Mohamed Ahmed Jassim Al Thani യോടൊപ്പം ദീർഘകാലം പ്രവർത്തിക്കുവാൻ കഴിഞ്ഞതും, കൃത്യ സമയത്തു പ്രൊജക്റ്റ് പൂർത്തിയാക്കുകയും ചെയ്യാൻ കഴിഞ്ഞത് മൊബൈൽ ഫോണുകളോ, ഇന്നത്തേപ്പോലെ ആധുനിക കമ്പ്യൂട്ടർ സംവിധാനങ്ങളോ വാട്സാപ്പോ, ഇല്ലാതിരുന്ന കാലഘട്ടത്തിലാണെന്നോർക്കണം.

Jose Kolath with H.E. Sheikh Mohamed Al Thani (former Manager of Qatargas & Former Minister of Economy & Trade of the State of Qatar).

 

1981 ജൂൺ 18 ന് മുംബൈയിൽ. നിന്നും എയർ ഇന്ത്യാ വിമാനത്തിൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വന്നിറങ്ങി, Corniche Road വഴി, Khalifa Town എന്ന സ്ഥലത്തുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേ കണ്ണിൽപെട്ടത്, അമീറിന്റെ ഓഫിസ്, പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഷെറാട്ടൺ ഹോട്ടലും, പിന്നെ വിരലിലെണ്ണാവുന്ന കെട്ടിടങ്ങളും
മാത്രം. ജോസ് ഓർമിച്ചു. അതിൽ ഏറ്റവും പൊക്കം കൂടിയ കെട്ടിടം (8 നിലകൾ) ഖത്തർ പെട്രോളിയത്തിന്റെ ചെയർമാനും ബോർഡ് മെമ്പേഴ്‌സും ഇരിക്കുന്ന QGPC Head office ബിൽഡിങ്ങും ആയിരുന്നു.
ഒരു വർഷത്തിനുള്ളിൽ അതേ ഓഫിസിൽ ജോലി ലഭിക്കാനും തുടർന്ന് LNG Project ആരംഭിച്ചപ്പോൾ അതിന്റെ ഭാഗമായി ദീർഘകാലം QATARGAS ൽ ജോലി ചെയ്യാനും ലോകത്തിലെ ഏറ്റം വലിയ LNG Exporter ആയി ഖത്തർ മാറുന്നത് കാണാനും സാധിച്ചത് ദൈവ കൃപ ഒന്നുകൊണ്ടുമാത്രമാണ് എന്ന് ജോസ് പറഞ്ഞു. അതേ corniche road ൽ കടൽത്തീരത്തുകൂടി ഷെറാട്ടൺ ഹോട്ടലിലേക്കും, അൽഖോറിലേക്കും ലുസെയിലേക്കും ഒക്കെ പോകുന്ന വഴിയുടെ ഇരു വശത്തുമുള്ള അംബരചുംബികൾ ഇന്ന്‌ ലോകം അതിശയത്തോടെ കാണുമ്പോൾ 1981 ൽ കണ്ട ഖത്തർ മനസ്സിലേക്ക് കടന്നു വരാറുണ്ട്. അന്ന് നിരത്തുകളിൽ Peugeot, Datsun Mazda തുടങ്ങിയ കാറുകളായിരുന്നു കൂടുതലും.

With Faisal Al Suwaidi, former Senior Executive of Qatar Petroleum and former CEO of Qatargas.

 

ഖത്തർ ജീവിതത്തിലെ ചില അവിസ്മരണീയ മുഹൂർത്തങ്ങൾ പങ്കു വയ്ക്കാമോ എന്ന ചോദ്യത്തിന് ,
40 വർഷത്തെ പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ നിർമിക്കാനുള്ള ആലോചനയുണ്ട് എന്നായിരുന്നു ജോസിന്റെ മറുപടി. ഔദ്യോഗിക ജീവിതത്തെക്കുറിച്ചു ഓർത്തിരിക്കുന്ന എന്തെങ്കിലും ? തീർച്ചയായും. ഖത്തറും ജപ്പാനുമായുള്ള ആദ്യത്തെ Sales and Purchase Agreement തയാറാക്കുന്ന ടീമിനോടൊപ്പം ജോലി ചെയ്യുമ്പോൾ വീട്ടിൽ പോകാൻ കഴിയാതെ രാത്രി വെളുക്കോളം ഇരുന്നു ജോലി ചെയ്തിട്ടുണ്ട്. Agreement sign ചെയ്ത് കഴിഞ്ഞു team leader ഷെയ്ഖ് മുഹമ്മദ് അൽതാനി തന്ന അനുമോദന വാക്കുകൾ ഇന്നും മനസ്സിലുണ്ട്. ജോലിയുടെ ഭാഗമായി ജപ്പാൻ സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പോകുന്നതിനും LNG Discharge ടെർമിനലുകൾ visit ചെയ്യുന്നതിനുമുള്ള അവസരങ്ങൾ ലഭിച്ചിട്ടുള്ള ജോസ് കോലത്ത് 30 വർഷത്തിലേറെ ഖത്തറിലെ Oil & Gas രംഗത്തു പ്രവർത്തിച്ചു.

Jose Kolath receiving Long Service Award from former Minister of Energy & Industry of the State of Qatar H.E. Abdullah Bin Hamad Al Attiyah.

 

Gulf war കൊടുമ്പിരി കൊണ്ട് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ, ഭയപ്പെടാതെ തനിക്കു അന്നം തന്ന രാജ്യത്തോട് കൂറ് പുലർത്തി തന്റെ ജോലിയിൽ തുടർന്നു. മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുമായി വാതിലും ജനലുകളും സീൽ ചെയ്ത് കഴിഞ്ഞ ആ യുദ്ധ കാലങ്ങളും, ഓർമയിലുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് embargo വന്ന്‌ ഭക്ഷ്യ സാധനങ്ങൾക്ക് ക്ഷാമം വന്നേക്കുമെന്നു ഭീതിയുണ്ടായെങ്കിലും വിദേശത്തു നിന്ന് പശുക്കളെ ഇറക്കുമതി ചെയ്ത് പാൽ ഉത്പാദിപ്പിച്ചു വിതരണം ചെയ്ത രാജ്യമാണ് ഖത്തർ. പരിഹസിച്ചവർക്കും ശത്രുക്കൾക്കും കൊടുത്ത മറുപടിയാണ് FIFA. ആ സന്ദേശം FIFA ഉദ്‌ഘാടന വേളയിൽ ലോകം കണ്ടു. Ghanim Al Muftah എന്ന അംഗപരിമിതിയുള്ള മനുഷ്യനിൽ കൂടെ.
“Disability cannot prevent someone from reaching greater milestones in life” എന്ന ആ വലിയ സന്ദേശമാണല്ലോ ഖത്തർ എന്ന രാജ്യത്തിന്റെ വിജയമന്ത്രം.

Receiving Service Award.

Sports Day ആയി ഒരു ദിവസം മാറ്റിവച്ചു, അന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള ലോകത്തിലെ ഒരേയൊരു രാജ്യമായ ഖത്തറിന് സ്പോർട്സിനോടുള്ള കമ്പം എത്രയെന്നു ഊഹിക്കാവുന്നതേയുള്ളു. ആ ആവേശമാണ് ഖത്തറിനെ FIFA യിൽ കൊണ്ടു ചെന്നെത്തിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല. ഖത്തറിന്റെ National Day കൂടിയായ ഡിസംബർ 18 നു നടക്കുന്ന അർജെന്റിന, ഫ്രാൻസ് (FIFA Finals) പോരാട്ടത്തിലെ വിജയിയെ കാണാൻ ലോകം ഖത്തർ എന്ന രാജ്യത്തിലേക്ക് ഉറ്റു നോക്കുമ്പോൾ,
ഖത്തർ ഭരണാധികാരികൾക്കും ഖത്തറിലെ ജനങ്ങൾക്കും, പങ്കെടുത്തവർക്കും ഒരു big salute. കാരണം ഇത്രയും ഭംഗിയായി, മദ്യത്തിനും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി, ചിട്ടയായി നടത്തിയ ഒരു world cup ഇതിനു മുൻപുണ്ടായിട്ടില്ല. ജോസ് കോലത്ത് പറഞ്ഞു നിർത്തി.

ആഗോള സംഘടനയായ വേൾഡ് മലയാളി കൌൺസിൽ മുൻ പ്രവാസികാര്യ വകുപ്പ് ചെയർമാൻ, ലോക കേരള സഭ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കോലത്ത് National Council for Communal Harmony (NCCH) ചെയർമാൻ ആയും സേവനം അനുഷ്ഠിക്കുന്നു.
പല ജീവകാരുണ്യ പ്രവർത്തികൾക്കും നേതൃത്വം കൊടുക്കുന്ന അദ്ദേഹം Humanitarian Award ജേതാവുമാണ്. കോഴഞ്ചേരി, കോലത്ത് പരേതനായ ജോർജ് തോമസിന്റെയും ലില്ലിയുടെയും മകനാണ്. ഭാര്യ: ജെബി, മക്കൾ ജെറിൻ , ജ്യൂവൽ, ജീവൻ.

LEAVE A REPLY

Please enter your comment!
Please enter your name here