ബംഗലുരു: പിതാവിന്റെ പാതയില്‍ തന്നെയാണ് മകനും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരവും മുന്‍ നായകനുമായ രാഹുല്‍ദ്രാവിഡിന്റെ മകന്‍ കര്‍ണാടകാ ടീമിന്റെ നായകനാകുന്നു. കര്‍ണാടകയിലെ അണ്ടര്‍ 14 ദക്ഷിണമേഖലാ ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കാന്‍ പോകുന്നത് അന്‍വയ് ദ്രാവിഡാണ്.

പിതാവിനെ പോലെ വിക്കറ്റ് കീപ്പറാണ് അന്‍വെയ് യും. പക്ഷേ രാഹുല്‍ ദ്രാവിഡിനെ പോലെ താല്‍ക്കാലിക കീപ്പറല്ലെന്ന് മാത്രം. ഇന്ത്യന്‍ ടീം ഒരു കാലത്ത് ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ദൗര്‍ലഭ്യം നേരിട്ടിരുന്ന കാലത്ത് ഇന്ത്യ ദ്രാവിഡിനെ കുറേ കാലത്തേക്ക് ഏകദിനത്തിലും ടെസ്റ്റിലും പരീക്ഷിച്ചിരുന്നു. പിന്നീട് എംഎസ് ധോണി വന്നതോടെയാണ് ദ്രാവിഡ് ഗ്‌ളൗസ് കൈമാറിയത്.

 

അതേസമയം കീപ്പിംഗിന് പുറമേ ബാറ്റിംഗിലും കാണിക്കുന്ന സ്ഥിരതയാണ് അന്‍വെയ് യ്ക്ക് നായക പദവി നല്‍കാന്‍ കാരണമായത്. ദ്രാവിഡിന്റെ മൂത്ത മകന്‍ സമിതും ക്രിക്കറ്റ് താരമാണ്. 2019 / 20 സീസണില്‍ അണ്ടര്‍ 14 ലെവലില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സമിത്. ഇദ്ദേഹവും കര്‍ണാടകയുടെ അണ്ടര്‍ 14 ടീമില്‍ ഇടം നേടിയിട്ടുള്ളയാളാണ്.

മകന്‍ കര്‍ണാടകയെ നയിക്കാന്‍ ഒരുങ്ങുമ്പോള്‍ പിതാവ് പരിശീലകനായുള്ള ഇന്ത്യന്‍ ടീം പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്റിനെ 12 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ശനിയാഴ്ച റായ്പൂരിലാണ് രണ്ടാം ഏകദിനം നടക്കുന്നത്. ജനുവരി 24 ന് ഇന്‍ഡോറിലാണ് മൂന്നാം മത്സരം. ഇന്ത്യ ഇതുവരെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here