തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള രണ്ടു പോലീസ് ഉന്നതോദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ഡിവൈഎസ്പിമാരായ കെ.ജെ. ജോണ്‍സണ്‍. എം പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഗുണ്ടകളുടെ സാമ്പത്തീക തര്‍ക്കം പരിഹരിക്കാന്‍ ഇവര്‍ ഇടപെട്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നാലു ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് ഡിവൈഎസ്പിമാര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ജോണ്‍സണായിരുന്നു ഷാരോണ്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും. അന്വേഷണത്തിന്റെയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് നടപടി.

 

ഗുണ്ടകളായ നിധിനും ഓംപ്രകശുമായി ബന്ധമുള് രഞ്ജിത്തും തമ്മിലുള്ള സാമ്പത്തീക തര്‍ക്കം പരിഹരിക്കാന്‍ മദ്ധ്യസ്ഥത നിന്നെന്നാണ് കണ്ടെത്തല്‍. ഇതിനൊപ്പം ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യ പാര്‍ട്ടികളില്‍ ഇവര്‍ സ്ഥിരമായി പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here