തിരുവനന്തപുരം: സംസ്ഥാന സ്​പോർട്സ് കൗൺസിൽ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലിയെ നിയമിച്ച് സർക്കാർ ഉത്തരവായി. സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​ ആ​ക്ഷേ​പ​ങ്ങളെ തുടർന്ന്, അധ്യക്ഷയായിരുന്ന മേഴ്സിക്കുട്ടനോടും സ്റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടും രാ​ജി​വെ​ക്കാ​ൻ സർക്കാർ നിർദേശം നൽകിയിരുന്നു. തുടർന്ന് മേഴ്സിക്കുട്ടൻ രാജിവെച്ച ഒഴിവിലാണ് നിയമനം.

 

സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ഐ.എം. വിജയന്‍, ജോര്‍ജ് തോമസ്, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരും രാജിവെച്ചിട്ടുണ്ട്. അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ല്‍ വ​രെ ഇവർക്ക് കാലാവധി ഉണ്ടായിരുന്നു. 2019ൽ ടി.പി ദാസന്റെ പിൻഗാമിയായാണ് മുൻ അത്‍ലറ്റ് കൂടിയായ മേഴ്സിക്കുട്ടൻ സ്പോർട്‌സ് കൗൺസിലിന്റെ തലപ്പത്തേക്ക് വരുന്നത്.

കോ​വി​ഡി​ന്​ ശേ​ഷം കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന കാ​യി​കമേ​ള സം​ഘ​ടി​പ്പി​ച്ചി​ല്ലെ​ന്നും ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗ​ത്തി​ൽ പ്രശ്നങ്ങളുണ്ടെന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രുന്നു.

മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വി.പി സത്യൻ, ഐ.എം വിജയൻ, സി.വി പാപ്പച്ചൻ എന്നിവർക്കൊപ്പം കേരള പൊലീസ് ടീമിലും സന്തോഷ് ട്രോഫി നേടിയ കേരള ടീമിലും അംഗമായിരുന്നു. ഒമ്പത് തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും രണ്ടു തവണ ദേശീയ ഗെയിംസിലും ജഴ്സിയണിഞ്ഞു. മലബാർ സ്​പെഷൽ പൊലീസ് (എം.എസ്.പി) കമാൻഡന്റായാണ് വിരമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here