കോഴിക്കോട് : വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ്  രണ്ടാം ദിനം പിന്നിട്ടപ്പോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ  പൂർത്തിയായി. ഇന്നലെ നടന്ന ക്വാർട്ടർ മത്സരങ്ങളിൽ യു.ഏ.ഇ – ഇന്ത്യ സി. ടീമിനെ (16-9) – (16-5) സ്കോറുകൾക്ക് കീഴടക്കിയപ്പോൾ വിയറ്റ്നാം – ഇന്ത്യ ഏ ടീമിനെ (16-7), (15-13), (9, – 16) സ്കോറിനും നേപ്പാൾ , ഇന്ത്യാ ബീ ടീമിനെ (16 – 13), (15-7), (13 – 16 ) സ്കോറിനും കീഴടക്കി.

ഇന്ത്യയുടെ 4 ടീം പുറമെ 7 വിദേശ ടീമുകളും മാറ്റുരച്ച ചാമ്പ്യൻഷിപിന് ഇന്ന് സമാപനമാകും. കഴിഞ്ഞ രണ്ട് ദിവസമായി ബീച്ചിൽ നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ മിന്നുന്ന പ്രകടനമാണ് വിദേശ ടീം കാഴ്ചവെച്ചത്.
രണ്ടാം ദിവസം ലീഗ് അടിസ്ഥാനത്തിൽ 4 ക്വാർട്ടർ ഫൈനൽ മത്സരം പൂർത്തിയായപ്പോൾ ഫ്രാൻസ്, വിയറ്റ്നാം ,
യു എ ഇ, റുമാനിയ എന്നിവരാണ് മുന്നിട്ട് നിൽക്കുന്നത്. 

ഇന്ന് ലൂസേർസ് ഫൈനലും രണ്ട് സെമി ഫൈനലും ഫൈനൽ മത്സരങ്ങൾ നടക്കും. സമാപന സമ്മേളനം രാത്രി 8 മണിക്ക് ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ തേജ് ലോഹിത് റെഡി സമ്മാനദാനം നിർവ്വഹിക്കും. ട്രഷറർ കെ വി അബ്ദുൾ മജീദ് അധ്യക്ഷത വഹിക്കും. പി എ ഹംസ, ടി പി ദാസൻ തുടങ്ങിയവർ പങ്കെടുക്കും

ഇന്നലെ ഫൂട്ട് വോളി വേൾഡ് വൈഡ് സെക്രട്ടറി ജനറൽ അഫ്ഗാൻ അംദേജ് ഹജി, ഇന്ത്യൻ ഫൂട്ട് വോളി അസോസിയേഷൻ പ്രസിഡന്റ് രാം അവതാർ , ഓർഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് ,വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ , വൈസ് പ്രസിഡന്റ്മാരായ മുജീബ് റഹ്മാൻ , അബ്ദുൾ കരീം, കെൻസ ബാബു, ട്രഷറർ അബ്ദുൾ മജീദ്, ചീഫ് കോർഡിനർ ടി എം അബ്ദുൾ റഹിമാൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഡയറക്ടർ ആർ ജയന്ത് കുമാർ ,കൺവീനർമാരായ സി പി റഷീദ്, റമീസ് അലി , എം എ സാജിദ് തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here