ആലപ്പുഴ: ഉത്സവത്തിനെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്പലപ്പുഴയിലെ പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലാണ് സംഭവം. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിലെ സലിം കുമാറിന്‍റെ മകൻ അതുൽ (26)ആണ് മരിച്ചത്.

ഉത്സവത്തിന്‍റെ ഭാഗമായി നടന്ന നാടൻ പാട്ട് പരിപാടിയ്ക്കിടെ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശ്രീക്കുട്ടൻ എന്നയാളാണ് അതുലിനെ കുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here