അഹമ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ഉസ്മാൻ ഖ്വാജ(180) കാമറൂൺ ഗ്രീൻ (114) എന്നിവരുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ ഓസീസ് 480 റൺസ് അടിച്ചുകൂട്ടി. ആറ് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിൻ ഇന്ത്യക്കായി തിളങ്ങി.
രണ്ടാം ദിനം അവസാനിക്കുന്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമാവാതെ 36 റൺസ് എന്ന നിലയിലാണ്. 17 റൺസുമായി നായകൻ രോഹിത് ശർമയും 18 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
നേരത്തെ, നാല് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് മികച്ച തുടക്കമാണ് രണ്ടാം ദിനം ലഭിച്ചത്. ഖ്വാജയ്ക്ക് പിന്നാലെ ഗ്രീനും സെഞ്ചുറി കണ്ടെത്തിയതോടെ ഓസീസ് സ്കോർ കുതിച്ചു.
ഒടുവിൽ രവിചന്ദ്രൻ അശ്വിനാണ് ഗ്രീനെ വീഴ്ത്തി ടീമിന് ബ്രേക്ക് ത്രൂ നൽകിയത്. 208 റൺസാണ് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. പിന്നാലെ തുടരെ വിക്കറ്റുകൾ വീണെങ്കിലും ഒൻപതാം വിക്കറ്റിൽ ടോഡ് മർഫിയും നഥാൻ ലിയോണും ചേർന്ന് 70 റൺസ് കണ്ടെത്തിയത് ആതിഥേയർക്ക് തിരിച്ചടിയായി.
Now we are available on both Android and Ios.