കൊ​ച്ചി: തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന കേ​സി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ എ​ഫ്ഐ​ആ​ർ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ ആ​ന്‍റ​ണി രാ​ജു​വും കോ​ട​തി ക്ല​ര്‍​ക്ക് ജോ​സും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ​ത​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്നും ഈ ​സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് കേ​സെ​ടു​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നാ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ വാ​ദം. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ അ​വ​കാ​ശ​മു​ള്ളു​വെ​ന്നും വാ​ദി​ച്ചു. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 

അ​തേ​സ​മ​യം, ആ​ക്ഷേ​പം ഗൗ​ര​വ​മു​ള്ള​തെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചു മു​ന്നോ​ട്ടു​പോ​വാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here