ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് പഞ്ചാ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ലക്നൗ സൂപ്പർ ജയറ്റ്ന്സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. ആദ്യ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും രണ്ടാം മത്സരം ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലുമാണ് നടക്കുക.

ഇത്തവണ പഞ്ചാബും കൊൽക്കത്തയും പുതു നായകന്മാർക്ക് കീഴിലാണ് ഇറങ്ങുക. പഞ്ചാബ് ധവാനെ ക്യാപ്റ്റനാക്കിയപ്പോൾ സ്ഥിരം ക്യാപ്റ്റൻ ശ്രേയാസ് അയ്യർക്ക് പരുക്കേറ്റതിനാൽ കൊൽക്കത്ത നിതീഷ് കുമാറിനു ക്യാപ്റ്റൻസി നൽകി. ശ്രേയാസ് അയ്യർ ഇല്ലാത്തത് കൊൽക്കത്തയ്ക്കും ജോണി ബെയർസ്റ്റോ പരുക്കേറ്റ് പുറത്തായത് പഞ്ചാബിനും തിരിച്ചടിയാണ്.

പഞ്ചാബിൽ ശിഖർ ധവാനൊപ്പം മാത്യു ഷോർട്ട്, പ്രബ്സിമ്രാൻ സിംഗ് എന്നിവരിൽ ഒരാൾ ഓപ്പൺ ചെയ്യും. ഷോർട്ട് ഓപ്പൺ ചെയ്താൽ പ്രബ്സിമ്രാൻ മൂന്നാം നമ്പറിലാവും. സാം കറൻ മൂന്നാം നമ്പറിൽ കളിക്കാനും ഇടയുണ്ട്. ഭാനുക രാജപക്സ, ജിതേഷ് ശർമ, സിക്കന്ദർ റാസ/ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, നതാൻ എല്ലിസ്/രാജ് ബാവ, വിദ്വത് കവെരപ്പ, രാഹുൽ ചഹാർ എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. സിമ്രാനെ മാറ്റിനിർത്തി ഷാരൂഖിനെ കളിപ്പിക്കാനും ഇടയുണ്ട്. കറൻ, കവെരപ്പ, എല്ലിസ്, ബാവ എന്നിവരാണ് ടീമിലെ പേസ് ഓപ്ഷനുകൾ. റാസ/ബ്രാർ, രാഹുൽ ചഹാർ എന്നിവർ സ്പിൻ ഓപ്ഷനുകൾ.

കൊൽക്കത്തയിൽ റഹ്‌മാനുള്ള ഗുർബാസ്, വെങ്കടേഷ് അയ്യർ എന്നിവരാവും ഓപ്പൺ ചെയ്യുക. നാരായൺ ജഗദീശൻ, സുനിൽ നരൈൻ എന്നീ ഓപ്പണിംഗ് ഓപ്ഷനുകളും അവർക്കുണ്ട്. ഇവരിൽ ആരെങ്കിലും ഓപ്പണിംഗിലേക്ക് വന്നാൽ വെങ്കടേഷ് മധ്യനിരയിലാവും. നിതീഷ് റാണ, റിങ്കു സിംഗ്, ഡേവിഡ് വീസ്, ആന്ദ്രേ റസൽ, അനുകുൾ റോയ്, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നാവും ഫൈനൽ ഇലവൻ. ഉമേഷ് യാദവ്, ശാർദുൽ താക്കൂർ, ആന്ദ്രേ റസൽ, വെങ്കടേഷ് അയ്യർ, ഡേവിഡ് വീസ് എന്നിവർ പേസ് ഓപ്ഷനുകളും അനുകുൾ റോയ്, വരുൺ ചക്രവർത്തി, സുനിൽ നരേൻ എന്നിവർ ബൗളിംഗ് ഓപ്ഷനുകളുമാണ്.

ഇക്കുറി ഡൽഹിയും പുതിയ ക്യാപ്റ്റനു കീഴിൽ ഇറങ്ങും. ഋഷഭ് പന്ത് വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്നതിനാൽ ഡേവിഡ് വാർണർ ടീമിനെ നയിക്കും.

ലക്നൗവിൽ ലോകേഷ് രാഹുൽ, കെയിൽ മയേഴ്സ് എന്നിവരാവും ബാറ്റിംഗ് ഓപ്പൺ ചെയ്യുക. ക്വിൻ്റൺ ഡികോക്കിൻ്റെ അഭാവത്തിൽ മയേഴ്സിനു തന്നെയാവും നറുക്ക് വീഴുക. ദീപക് ഹൂഡ, നിക്കോളാസ് പൂരാൻ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, കൃണാൽ പാണ്ഡ്യ, ജയദേവ് ഉനദ്കട്ട്/യാഷ് താക്കൂർ/പ്രേരക് മങ്കാദ്, ആവേഷ് ഖാൻ, രവി ബിഷ്ണോയ്/അമിത് മിശ്ര, മാർക്ക് വുഡ്/ഡാനിയൽ സാംസ് എന്നാവും ലക്നൗ ഇലവൻ. ബാറ്റിംഗ് ശക്തിപ്പെടുത്തുമെങ്കിൽ വുഡിനു പകരം സാംസ് കളിക്കും. ആവേഷ്, ഉനദ്കട്ട്, സ്റ്റോയിനിസ്, വുഡ് എന്നിവർ പേസ് ഓപ്ഷനും കൃണാൽ, ബിഷ്ണോയ്, ഹൂഡ എന്നിവർ സ്പിൻ ഓപ്ഷനുമാണ്.

ഡൽഹിയിൽ വാർണർ, പൃഥ്വി ഷാ എന്നിവർ ഓപ്പൺ ചെയ്യുമ്പോൾ മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ, സർഫറാസ് ഖാൻ, റോവ്മൻ പവൽ, അക്സർ പട്ടേൽ, മുകേഷ് കുമാർ/ അമൻ ഹക്കിം ഖാൻ/ കമലേഷ് നഗർകൊടി, ചേതൻ സക്കരിയ, കുൽദീപ് യാദവ്, ഖലീൽ അഹ്‌മദ്/ഇഷാന്ത് ശർമ എന്നിങ്ങനെയാവും ടീം. ഖലീൽ, മുകേഷ്, ചേതൻ, പവൽ, മിച്ചൽ എന്നിവർ പേസ് ഓപ്ഷനും കുൽദീപ്, അക്സർ എന്നിവർ സ്പിൻ ഓപ്ഷനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here