ഐപിഎൽ അരങ്ങേറ്റത്തിന് മുൻപ് തന്റെ മകൻ അർജുൻ കളിക്കുന്നത് നേരിട്ട് പോയി കണ്ടിട്ടില്ലെന്ന് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. ഇന്ന് രാവിലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് സച്ചിൻ വികാരഭരിതനായി സംസാരിച്ചത്. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ മുംബൈ ഇന്ത്യൻസിന് വേണ്ടി ഇറങ്ങി അർജുൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

” അർജുൻ കളിക്കുന്നത് കണ്ടത് പുതിയൊരു അനുഭവമായിരുന്നു. കാരണം, ഇതുവരെ ഞാൻ അവന്റെ മത്സരം കാണാൻ പോയിട്ടില്ല.” വിഡിയോയിൽ സച്ചിൻ വ്യക്തമാക്കി. “അവന് പുറത്തുപോയി ഇഷ്ടമുള്ള കാര്യം ചെയ്യാനും അത് പ്രകടിപ്പിക്കാനുള്ള സ്വതന്ത്രവും അവനുണ്ടായിരുന്നു. ഇന്ന് അവൻ കളിക്കുമ്പോൾ ഞാൻ ഡ്രസിങ് റൂമിലായിരുന്നു. ഞാൻ മത്സരം കാണുന്നതായി അവൻ മെഗാ സ്‌ക്രീനിൽ കണ്ടാൽ ചിലപ്പോൾ അവന്റെ തീരുമാനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ അനുവദിക്കരുത് എന്ന് കരുതിയാണ് ഞാൻ മാറിനിന്നത്.”- സച്ചിൻ വ്യക്തമാക്കി.

താൻ പ്രീമിയർ ലീഗ് കളിക്കുന്നത് 2008ലാണ്. പതിനാറു വർഷങ്ങൾക്ക് ശേഷം അവൻ അതെ ടീമിന് വേണ്ടി കളിക്കുന്നു. ഇത് വളരെ അഭിമാനമുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോർഡ് ഇന്നലെ അർജുൻ ടെൻഡുൽക്കറും സച്ചിൻ ടെൻഡുൽക്കറും നേടിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ രണ്ടു ഓവറുകൾ എറിഞ്ഞ അർജുൻ വിക്കറ്റുകൾ ഒന്നും എടുക്കാതെ 17 റണ്ണുകൾ മാത്രമാണ് വിട്ടുകൊടുത്തത്.

2008 മുതൽ താൻ പിന്തുണയ്ക്കുന്ന ഒരു ടീമിനായി കളിയ്ക്കാൻ സാധിച്ചത് ജീവിതത്തിലെ മികച്ച ഒരു നിമിഷമായിരുന്നു എന്ന് അർജുൻ വിഡിയോയിൽ പറഞ്ഞു.

കൊൽക്കത്തയ്ക്ക് എതിരെ അഞ്ച് വിക്കറ്റുകൾക്ക് മുംബൈ മത്സരം കൈപ്പിടിയിലൊതുക്കി. ഒറ്റയാൾ പോരാളിയായി കൊൽക്കത്തയിൽ നിറഞ്ഞാടി നേടിയ വെങ്കിടേഷ് അയ്യരുടെ സെഞ്ച്വറിയ്ക്കും മുംബൈയുടെ വിജയം തടയാനായില്ല. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 51 പന്തിൽ 104 റൺസ് നേടിയ അയ്യരുടെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here