കൊച്ചി ; ഏപ്രിൽ 18, 2023: ചെന്നൈ സൂപ്പർ കിംഗ്‌സും ( സി എസ് കെ ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർ‌സി‌ബി) ഏറ്റുമുട്ടിയ മത്സരത്തിൽ ജിയോ സിനിമയിലെ കാഴ്ചക്കാരുടെ എണ്ണം 24 ദശലക്ഷം കവിഞ്ഞു. നിലവിലെ ഐപിഎൽ 2023 സീസണിൽ ഓൺലൈൻ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിൽ, ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണിത്. ഏപ്രിൽ 12ന് കാഴ്ചക്കാരുടെ എണ്ണം 22 ദശലക്ഷമെത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ജിയോ സിനിമയുടെ പ്രേക്ഷകരുടെ എണ്ണം 24 ദശലക്ഷത്തിലെത്തി. ആവേശകരമായ ഈ മത്സരത്തിൽ ചെന്നൈ 8 റൺസിന് വിജയിച്ചു.

ഈ ടാറ്റ ഐപിഎൽ സീസൺ 2023-ന്റെ ടിവി, ഡിജിറ്റൽ സംപ്രേക്ഷണാവകാശം ബിസിസിഐ വിവിധ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ജിയോ-സിനിമ ഐപിഎൽ മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യുന്നത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഐപിഎല്ലിന്റെ വ്യൂവർഷിപ്പ് വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സഹായിച്ചു.

ഈ ടാറ്റ ഐപിഎൽ സീസൺ 2023-ന്റെ ടിവി സംപ്രേക്ഷണാവകാശം നേടിയിട്ടുള്ള ഡിസ്‌നി ഹോട്ട്‌സ്റ്റാറിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പായ 18.6 ദശലക്ഷം രേഖപ്പെടുത്തിയിട്ടുള്ളത് 2019 സീസണിലെ അവസാന മത്സരത്തിലായിരുന്നു. ജിയോ സിനിമ മുൻകാല റെക്കോർഡുകളെല്ലാം തകർത്തു. ദശലക്ഷക്കണക്കിന് പുതിയ കാഴ്ചക്കാർ തങ്ങളുടെ സ്ട്രീമിംഗ് ആപ്പ് വഴി പ്രതിദിനം ഐപിഎല്ലിലേക്ക് കണക്റ്റുചെയ്യുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും കാര്യത്തിലും ജിയോ-സിനിമ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രമുഖ ആഗോള, ഇന്ത്യൻ ബ്രാൻഡുകൾ ജിയോ സിനിമയിലേക്ക് ആകർഷിക്കപ്പെടുന്നു. ടിവിയെ പിന്നിലാക്കി ജിയോ -സിനിമക്ക് 23 പ്രധാന സ്പോൺസർമാരും ഉണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here