ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന 2023 ഏകദിന ലോകകപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയ്ക്ക് സംഘത്തെ അയയ്ക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍. ക്രിക്കറ്റ് ടീമിന് അനുമതി നല്‍കുന്നതിന് മുന്നോടിയായാണ് സുരക്ഷാ പരിശോധന. നേരത്തെ മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ മാറ്റം ഉണ്ടാകണമെന്ന് പാകിസ്താന്‍ ആവശ്യം ഉന്നയിച്ചിരുന്നു.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ഈദ് അവധിക്ക് ശേഷമാണ് .അതിന് ശേഷമായിരിക്കും സുരക്ഷ വിലയിരുത്തനുള്ള സംഘത്തെ പാകിസ്താന്‍ അയയ്ക്കുക. സംഘം ഇന്ത്യയിലെത്തി പാക്കിസ്താന്‍ മത്സരങ്ങള്‍ നടക്കുന്ന വേദികളും മറ്റും പരിശോധിക്കും. എല്ലാ കാലവും ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരങ്ങള്‍ ലോകകപ്പിന്റെ ആവേശമാണ് . ഇത്തവണ ഇന്ത്യ-പാക് മത്സരം നടക്കുന്നത് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഇതിനു പുറമെ ഇന്ത്യയ്ക്ക് കൊല്‍ക്കത്ത ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്.

പരിശോധനയ്ക്ക് ശേഷം വേദികള്‍ മാറ്റമെന്നാണെങ്കില്‍ അത് വ്യക്തമായി അറിയിക്കാനും പാകിസ്താന് പദ്ധതിയുണ്ട്. ഇത് ആദ്യമായല്ല ഇത്തരമൊരു സംഘത്തെ പാക്കിസ്ഥാന്‍ അയക്കുന്നത് . ടി20 ലോകകപ്പിന് മുന്‍പും ഇത്തരമൊരു പരിശോധന ഉണ്ടായിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം വേദി മാറ്റുന്നതിലേക്ക് വരെ കാര്യങ്ങള്‍ പോയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here