മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​​സി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ക്യാ​പ്റ്റ​ൻ. സൂ​ര്യ​കു​മാ​ർ യാ​ദ​വ് വൈ​സ് ക്യാ​പ്റ്റ​നാ​കും.

ഐ​പി​എ​ലി​ൽ മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ തി​ല​ക് വ​ർ​മ​യും യ​ശ്വ​സി ജ​യ്സ്വാ​ളും ടീ​മി​ൽ ഇ​ടം​നേ​ടി. ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ് ട്വ​ന്‍റി 20 ടീ​മി​ൽ ഇ​ടം​നേ​ടു​ന്ന​ത്. എ​ന്നാ​ൽ ഐ​പി​എ​ലി​ലെ വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ റി​ങ്കു സിം​ഗി​നെ പ​രി​ഗ​ണി​ച്ചി​ല്ല. 

സ​ഞ്ജു​വി​നെ കൂ​ടാ​തെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യി എ​ഷാ​ൻ കി​ഷ​നും ടീ​മി​ലു​ണ്ട്. മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി​ക്കും രോ​ഹി​ത് ശ​ർ​മ​യ്ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ചു. അ​ജി​ത് അ​ഗാ​ർ​ക്ക​ർ മു​ഖ്യ സെ​ല​ക്ട​ർ ആ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ടീ​മാ​ണി​ത്. ഓ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here