കട്ടപ്പന: ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിക്ഷേപണ വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും, മധുര പലഹാര വിതരണവും നടത്തി. ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സി.എൻ പ്രസാദ് ഉദ്ഘാടനം ചെയ്ത വിജയാഹ്ലാദ പരിപാടിയിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ദേവസ്യ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ സുകുമാരൻ, ജില്ലാ കോ- കൺവീനർ അനൂപ് ശശി, കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, ജില്ലാ കമ്മിറ്റി അംഗം ജിമ്മി ഇളംതുരുത്തി, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ജോസ് ജോർജ് എന്നിവർ പങ്കെടുത്തു. അതേസമയം, ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭൂമിയില്‍ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനില്‍ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറ‍ഞ്ഞു. ബ്രിക്സ് ഉച്ചകോടിയിലും എന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നു. ചരിത്ര നിമിഷം ഇന്ത്യയില്‍ പുതിയ ഊര്‍ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ര്‍ത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തില്‍ ദേശീയപതാക വീശിയാണ് പ്രധാനമന്ത്രി ആഹ്ലാദം പങ്കുവച്ചത്. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്നാണ് ഐഎസ്‌ആര്‍ഓയ്ക്കൊപ്പം ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here