കോലിയ്ക്കു സെഞ്ചറി

ലോകകപ്പിൽ വിജയതേരോട്ടം തുടർന്ന് ഇന്ത്യ. ലോകകപ്പിലെ നാലാം മത്സരത്തിൽ ബംഗ്ലദേശിനെ ഏഴു വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം 41.3 ഓവറിൽ ഇന്ത്യ മറികടന്നു. സെ‍ഞ്ചറി നേടിയ വിരാട് കോലി (97 പന്തിൽ 103*), അർധസെഞ്ചറി നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ (55 പന്തിൽ 53), ക്യാപ്റ്റൻ രോഹിത് ശർമ (40 പന്തിൽ 48), കെ.എൽ.രാഹുൽ (34 പന്തിൽ 34*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 42–ാം ഓവറിലെ മൂന്നാം പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസ് മാത്രം വേണമെന്നിരിക്കെ സിക്സർ പറത്തിയാണ് കോലി വിജയറൺ കുറിച്ചത്. ഇതോടെ ഈ ലോകകപ്പിലെ ആദ്യ സെഞ്ചറിയും കോലി തികച്ചു

LEAVE A REPLY

Please enter your comment!
Please enter your name here