അറുപതാമത്‌ സംസ്ഥാന സ്‌കൂള്‍ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ മെഡല്‍ വേട്ടയില്‍ എറണാകുളത്തെ വെല്ലാന്‍ ആര്‍ക്കുമായില്ല. 149 പോയിന്റുമായി എറണാകുളം തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. എന്നാല്‍ എറണാകുളത്തിന് വെല്ലുവിളിയുയര്‍ത്തി 138 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനത്ത് വളരെ പിന്നിലായി 40 പോയിന്റുമായി കോഴിക്കോടാണുള്ളത്.
ആകെയുള്ള 95 ഇനങ്ങളില്‍ 50 ഇനങ്ങളുടെ ഫൈനല്‍ പൂര്‍ത്തിയായി. തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന മേള നാളെ സമാപിക്കും.

മൂന്നാം ദിനത്തില്‍ മൂന്ന് മീറ്റ് റെക്കോര്‍ഡുകളള്‍ പിറന്നു. സീനിയര്‍ ഗേള്‍സ് 1500 മീറ്ററില്‍ പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ സി. ബബിതയും സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി എച്ച്.എസ്.എസിലെ എ അനീഷും ജൂനിയര്‍ ഗേള്‍സ് 3000 മീറ്ററില്‍ കല്ലടി എച്ച്.എസ്.എസിലെ സാന്ദ്ര സുരേന്ദ്രനും റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി.
ഇന്ന് നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ മാതിരപ്പള്ളി എച്ച്.എസ്.എസിലെ അന്‍ഫാസും സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി.ആരോമലും സ്വര്‍ണം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here