1436771822_download_(2)

മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പെടുത്തി. സിംബാബ്വെക്കെതിരായ പരമ്പരക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. അംബാട്ടി റായിഡുവിന് പകരക്കാരനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സിംബാബ്വെ പര്യടനം നടത്തുന്ന ടീമിനൊപ്പം സഞ്ജു ഉടന്‍ ചേരും. നാളെ നടക്കുന്ന അവസാന ഏകദിനത്തില്‍ സഞ്ജു കളിക്കുമോ എന്ന് ഉറപ്പില്ളെങ്കിലും ഏകദിന പരമ്പരയ്ക്കുശേഷം നടക്കുന്ന ട്വന്‍്റി 20 മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിലും കളിക്കാനായിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ ഇടംപടിക്കുന്ന മൂന്നാമത്തെ കേരള താരമാണ് സഞ്ജു. ടിനു യോഹന്നാന്‍, എസ്.ശ്രീശാന്ത് എന്നിവരാണ് മുന്‍പ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള മലയാളി താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here