getNewsI77mages.php

 

തനിക്ക്‌ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന്‌ നടി തബു. അതിസങ്കീര്‍ണമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുളള അഭിനേത്രിയാണ്‌ തബു. ചാന്ദ്‌നി ബാര്‍, മഖ്‌ബൂല്‍, മച്ചീസ്‌, അസ്‌തിത്വ, ഹൈദര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ തബു അത്‌ തെളിയിച്ചിട്ടുമുണ്ട്‌.

അതിസങ്കീര്‍മായ ഭാവാഭിനയം ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ താന്‍ അനായാസം അഭിനയിച്ചു ഫലിപ്പിക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും തനിക്ക്‌ അത്തരം വേഷങ്ങള്‍ മാത്രമാണ്‌ ലഭിക്കുന്നത്‌ എന്നാണ്‌ തബുവിന്റെ പരാതി. ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത്‌ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ ഐ.ജി മീരാ ദേശ്‌മുഖായി വേഷമിടുന്നത്‌ തബുവാണ്‌.

നടിമാര്‍ക്ക്‌ വ്യത്യസ്‌ത വേഷങ്ങള്‍ ചെയ്യാന്‍ അവകാശമുണ്ട്‌. എന്നാല്‍ പല സംവിധായകരും അതിനൊരുക്കമല്ല. ഗൗരവമേറിയ സിനിമകള്‍ മാത്രം ചെയ്യുന്ന നടി എന്നറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ തബു പറഞ്ഞു. അതേസമയം ഇതുവരെയുള്ള തന്റെ കരിയറില്‍ താന്‍ തൃപ്‌തയാണെന്നും തബു വെളിപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം ഏതാണെന്ന്‌ ചോദിച്ചാല്‍ അത്‌ ഈ കാലമാണെന്ന്‌ താന്‍ സംശയമില്ലാതെ പറയുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here