സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തറപറ്റിച്ച് റയല്‍ മാഡ്രിഡ്. ഇതോടെ കലാശപ്പോരിലേക്കുള്ള യാത്ര റയലിന് അനായാസമായിരിക്കുകയാണ്.

മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. 10,73,86 മിനുട്ടുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. നാലു വര്‍ഷത്തിനിടെ മൂന്നാമത്തെ ഫൈനല്‍ എന്ന ലക്ഷ്യത്തിലേക്കാണ് റോണോയും റയലും ബൂട്ടണിയുന്നത്.

റയലിനു വേണ്ട് റോണോയുടെ 42ാം ഹാട്രിക്കാണിത്. ചാമ്പ്യന്‍സ് ലീഗിലെ ഏഴാം ഹാട്രിക്കും. ഇതോടെ മെസ്സിയുടെ റക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് റൊണാള്‍ഡോ.  

LEAVE A REPLY

Please enter your comment!
Please enter your name here