ന്യൂയോർക്ക്:ക്രിക്കറ്റിനോടുള്ള പുതുതലമുറ‌യുടെ താൽ‌പര്യം ഇന്ത്യയിലെപ്പോലെ തന്നെ അമേരിക്കയിലും വളർത്തികൊണ്ട് വരുന്നതിൽ സ്റ്റാറ്റൻ ഐലണ്ടിന്റെ പങ്ക് എന്നും പ്രശംസനീയമാണ്, ചെറുതുംവലുതുമായ പുതിയലീഗുകകളും മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നത് അനുദിനം ക്രിക്കറ്റ് അമേരിക്കയിൽ വളർന്നുവരുന്നതിന് തെളിവാണ്.

വെടിക്കെട്ട് ഷോട്ടുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുടെയും ക്രിക്കറ്റ് പൂരം. May 26,27,28 തീയതികളിൽ സ്റ്റാറ്റൻ ഐലൻഡിൽ വെച്ചു നടക്കുന്ന സ്റ്റാറ്റൻ സ്‌ട്രൈക്കേഴ്‌സ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻറ് മത്സരത്തിൽ 14 ൽ പരം ടീമുകള്‍ പങ്കെടുക്കും, 8 ഓവറുകളും 8 പ്ലയേഴ്‌സും മാത്രമാണ് ഓരോ ടീമിലും ഉള്ളത് അതുകൊണ്ടു തന്നെ പോരാട്ടത്തിനു അവസാന നിമിഷം വരെയും വീര്യം കൂടുതലായിരിക്കും.

മെയ് 26ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന മത്സരം വൈകിട്ട് 6 മണിക്ക് അവസാനിക്കും, 300ൽ കൂടുതൽ കാണികൾക്കു ഒരേസമയം ഇരിക്കുവാനുള്ള സ്വകാര്യത്തോടുകൂടിയ ക്രിക്കറ്റ് മൈതാനത്തിൽ കേരളത്തിൻറെ തനതു നാടൻ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ടെന്നു സ്റ്റാറ്റൻ സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു. ന്യൂയോർക്കിൻറെ പ്രിയങ്കരമായി മാറിയ മെമ്മോറിയൽ ഡേ ക്രിക്കറ്റ് ടൂർണമെൻറ് കാണുവാൻ അമേരിക്കയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ക്ഷണിക്കുന്നതായി സ്റ്റാറ്റൻ സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here