1440238964_a7
ഡാലസ്സ് : ഡാലസ്സ് കിംഗ്‌സ് ആര്‍ട്‌സ്/ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒന്നാമത് അന്തര്‍ദേശീയ വടംവലി മത്സരത്തില്‍ ഡാലസ്സ് കിംഗ്‌സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ചാമ്പ്യന്‍മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹ്യൂസ്റ്റന്‍ കില്ലേഴ്‌സിനെ കീഴടക്കിയാണ് ട്രോഫിയും 1500$ ക്യാഷ് അവാര്‍ഡും കരസ്ഥമാക്കിയത്.
8 ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ ഡാലസ്സ് കിംഗ്‌സ് ഡാലസ്സ് റോയല്‍സിനെയും, ഹ്യൂസ്റ്റണ്‍ കില്ലേഴ്‌സ്, ദാക്ഷായണി ആര്‍ട്‌സ് ക്ലബ് ഡാലസ്സിനെയും പരാജയപ്പെടുത്തി ആണ് ഫൈനലില്‍ കടന്നത്. ജിനു കുടിലില്‍ ക്യാപ്റ്റനായും, സൈമണ്‍ ചാമക്കാലാ കോച്ച് ആയുള്ള ഡാലസ്സ് കിംഗ്‌സിനെതിരെ ഹ്യൂസ്റ്റണ്‍ കില്ലേഴ്‌സിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.
അന്നേ ദിവസം തന്നെ ഡാലസ്സ് കിംഗ്‌സ് ആര്‍ട്‌സ്/ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉത്ഘാടനം ഡാലസ് ക്രൈസ്റ്റ് ദ കിംഗ് ഡാലസ്സ് ക്‌നാനായ ചര്‍ച്ച് വികാരി ഫാ.മാത്യു മേലേടം നിര്‍വഹിക്കുകയുണ്ടായി. കൂടാതെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി കൗണ്‍സില്‍ മൈക്ക് ബൂമ്ഗാര്‍ഡണര്‍ വിശിഷ്ട അതിഥിയായ സമ്മേളനത്തില്‍ ഡാലസ്സ് ക്‌നാനായ യാക്കോബായ വികാരി ഫാ. എബി അബ്രഹാമും സന്നിഹിതരായിരുന്നു. ക്ലബ് പ്രസിഡന്റ് ജിനു കുടിലില്‍.
വിശിഷ്ടാതിഥികളേയും, ടീമംഗങ്ങളേയും സ്വാഗതം ചെയ്തു. കൂടാതെ സൈമണ്‍ ചാമക്കാല നന്ദിപ്രകാശനം നിര്‍വ്വഹിച്ചു.
500-ല്‍ പരം കാണികള്‍ക്ക് മുമ്പില്‍ നടന്ന വടംവലി മത്സരം സിറ്റി കൗണ്‍സില്‍ മൈക്ക് ബുമ്ഗാര്‍ഡണ്‍ക് വളരെയധികം കൗതുകം ഉളവാക്കി. ഫാ.മാത്യു മേലേടവും, ഫാ.എബി അബ്രഹാമും ആശംസകള്‍ അര്‍പ്പിച്ചു.
getNewsImages (2) getNewsImages (3)

LEAVE A REPLY

Please enter your comment!
Please enter your name here