ലണ്ടൻ: ലിവർപൂളി​​െൻറ 30 വർഷത്തെ കാത്തിരിപ്പിന്​ ഒടുവിൽ അറുതിയായി. വ്യാഴാഴ്​ച മാഞ്ചസ്​റ്റർ സിറ്റി 2-1ന്​ ചെൽസിയോട്​ തോറ്റതോടെയാണ്​ ലിവർപൂളി​​െൻറ കന്നി പ്രീമിയർ ലീഗ്​ കിരീടധാരണം​. ഏഴു മത്സരങ്ങൾ ശേഷിക്കെ റെക്കോഡ്​ ഇട്ടാണ്​​​ യൂർഗൻ ക്ലോപ്പ്​ ടീമിന്​ 19ാം ലീഗ്​ കിരീടം നേടിക്കൊടുത്തത്​. മുമ്പ്​ അഞ്ച്​ മത്സരങ്ങൾ ബാക്കി നിൽക്കേ കപ്പടിച്ച മാഞ്ചസ്​റ്റർ യു​ൈനറ്റഡി​​െൻറയും ​സിറ്റിയു​െടയും റെക്കോഡ്​ ലിവർപൂൾ പഴങ്കഥയാക്കി.

രണ്ടാം സ്​ഥാനക്കാരായ സിറ്റിയും ലിവർപൂളും തമ്മിൽ​ 23 പോയൻറി​​െൻറ വ്യത്യാസമുണ്ട്​. ബുധനാഴ്​ച ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ക്രിസ്​റ്റൽ പാലസിനെ 4-0ത്തിന്​ തകർത്ത റെഡ്​സ്​ കിരീടവുമായുള്ള അകലം വെറും രണ്ട്​ പോയൻറായി കുറച്ചിരുന്നു.

സ്​റ്റാംഫോഡ്​ ​ബ്രിജിൽ തോറ്റ്​ സിറ്റി
സ്​റ്റാംഫോഡ്​ ​ബ്രിജിൽ റെഡ്​സ്​ ആഗ്രഹിച്ച കളിയാണ്​ ചെൽസി പുറത്തെടുത്തത്​. 36ാം മിനിറ്റിൽ ക്രിസ്​റ്റ്യൻ പുലിസിചിലൂടെ ചെൽസിയാണ്​ സ്വന്തം മൈതാനത്ത്​ മുന്നിലെത്തിയത്​.

രണ്ടാം പകുതി പിന്നിട്ട്​ 55ാം മിനിറ്റിൽ കെവിൻ ഡിബ്രൂയിനിലൂടെ സിറ്റി ഒപ്പമെത്തി. 77ാം മിനിറ്റിൽ ഫെർണാണ്ടിഞ്ഞോയുടെ ഹാൻഡ്​ബാൾ ആതിഥേയർക്ക്​ അനുഗ്രഹമായി. പെനാൽറ്റി കിക്കെടുത്ത വില്ല്യന്​ തെറ്റിയില്ല. ലിവർപൂളിൽ ആഘോഷം തുടങ്ങി.

عايز أشكر كل الناس اللي وقفت معايا ودعمتني في كل الأوقات وبالأخص بلدي الحبيب مصر والوطن العربي كله.. عمري ما أنسى دعمكم ليا والدوري لكم برده.. pic.twitter.com/uEuqfwQfOW

— Mohamed Salah (@MoSalah) June 26, 2020

ആശങ്ക സമ്മാനിച്ച കോവിഡ്​
അജയ്യരായി കുതിക്കവേ വെറും രണ്ട്​ ജയമകലെ കിരീടമിരിക്കേ റെഡ്​സ്​ ആരാധകരെ നിരാശയിലാഴ്​ത്തിയായിരുന്നു കോവിഡ്​ മഹാമാരിയുടെ വരവ്​.

രോഗവ്യാപനം രാജ്യത്തും യൂറോപ്പിലും അതിരൂക്ഷമായതോടെ സീസൺ ഉപേക്ഷിക്കണമെന്ന്​ പ്രീമിയർ ലീഗിനുള്ളിൽ നിന്ന്​ വരെ ആവശ്യമുയർന്നിരുന്നു. എന്നാൽ ലീഗുകളുടെ നടത്തിപ്പി​​െൻറ സൗകര്യാർഥം യുവേഫ യൂറോകപ്പ്​ അടുത്ത
വർഷത്തേക്ക്​ മാറ്റിയതോടെയാണ്​ ലിവർപൂളിന്​ ആ​ശ്വാസമായത്​.

And now you’re gonna believe us…… pic.twitter.com/rKwseNvmZR

— Jordan Henderson (@JHenderson) June 25, 2020
ലിവർപൂളി​​െൻറ ഉയർത്തെഴുന്നേൽപ്പ്​
സർ അലക്​സ്​ ഫെർഗൂസ​​െൻറ കാലഘട്ടത്തിൽ മാഞ്ചസ്​റ്റർ യു​​ൈനറ്റഡിനും പിന്നീട്​ പണക്കൊഴുപ്പിൽ ലീഗിൽ കോടികൾ വാരിവിതറി വെന്നിക്കൊടി പാറിച്ച ചെൽസിയുടെയും സിറ്റിയുടെയും നിഴലിന്​ പിന്നിലായിരുന്നു ലിവർപൂൾ സമീപകാലത്തു വരെ. 2014ൽ ബ്രെണ്ടൻ റോജേഴ്​സിന്​ കീഴിൽ കിരീടത്തിനടുത്ത്​ വ​െര എത്തിയെങ്കിലും അവസാന നിമിഷം ചെൽസിക്ക്​ മുന്നിൽ കിരീടം ​ൈകവിട്ടു. യൂർഗൻക്ലോപ്പി​​െൻറ വരവോടെ ടീം അടിമുടി മാറി.

The party’s getting started at Anfield pic.twitter.com/Ju9Lvqt3g6

— B/R Football (@brfootball) June 25, 2020
കഴിഞ്ഞ സീസണിൽ കിരീടപ്പോരാട്ടത്തിൽ അവസാനം വരെ ഉണ്ടായിരുന്നെങ്കിലും ഫോ​ട്ടോഫിനിഷിൽ സിറ്റി കിരീടം കൊണ്ടുപോയി. ഈ വർഷം അർഹിക്കുന്ന വിജയമാണ്​ ക്ലോപ്പും സംഘവും സ്വന്തമാക്കിയിരിക്കുന്നത്.

ചരിത്രം രചിച്ച്​ ക്ലോപ്പാശാൻ
പ്രീമിയർ ലീഗ്​ കിരീടം സ്വന്തമാക്കുന്ന ആദ്യ ജർമൻ പരിശീലകനാണ്​ ​യൂർഗൻക്ലോപ്പ്​. 2015ൽ ബൊറൂസിയ ഡോർട്​മുണ്ടിൽ നിന്നും ക്ലോപ്പ്​ ആൻഫീൽഡിലെത്തിയതോ​െടയാണ്​ മാറ്റങ്ങളുടെ തുടക്കം.

ത​​െൻറ ഹെവി മെറ്റൽ ഫുട്​ബാളി​​െൻറയും ​കളിശൈലിയുടെയും പേരിൽ ലിവർപൂൾ ഇതിഹാസങ്ങളായ ബിൽ ഷാങ്ക്​ലിയുടെയും ബോബ്​ പെയ്​സ്​ലിയുടെയും കെന്നി ഡാൽഗിഷി​​െൻറയും ഒപ്പമാണ്​ ക്ലോപ്പി​​െൻറ സ്​ഥാനം.

നേട്ടങ്ങൊളൊന്നും അവകാശപ്പെടാനില്ലാത്ത കുറേ വർഷങ്ങൾക്ക്​ ശേഷം ആൻഫീൽഡിൽ വിജയങ്ങളുടെയും ​കിരീടങ്ങളുടെയും മടങ്ങിവരവൊരുക്കിയത്​ ക്ലോപ്പി​​െൻറ തന്ത്രങ്ങളാണ്​.

ഇവർ ഇതിഹാസങ്ങൾക്കൊപ്പം
കഴിഞ്ഞ വർഷം ടോട്ടൻഹാമിനെ കീഴടക്കി ലിവർപൂൾ യുവേഫ ചാമ്പ്യൻസ്​ ലീഗ്​ കിരീടം സ്വന്തമാക്കിയിരുന്നു. മുഹമ്മദ്​ സലാഹ്​, സാദിയോ മാനെ. റോബർ​ട്ടോ ഫിർമിനോ ത്രയം നയിക്കുന്ന മുന്നേറ്റ നിരയും ​മധ്യനിരയിൽ കളി മെനയുന്ന ജോർദാൻ ജോർദാൻ ​െഹൻഡേഴ്​സണും കാവൽ നിരയിലെ കരുത്തുറ്റ സാന്നിധ്യമായ വിർജിൽ വാൻഡൈക്കി​​െൻറയും പ്രകടനങ്ങളുടെ മികവിൽ നടപ്പു സീസണിൽ റെഡ്​സ്​ സിറ്റിയെ അപ്രസക്​തരാക്കുകയായിരുന്നു.

PREMIER LEAGUE CHAMPIONS pic.twitter.com/nNO5YMNaDv

— Premier League (@premierleague) June 25, 2020
1979-1988 കാലഘട്ടത്തിൽ ലിവർപൂളി​നെ അത്യുന്നതിയിൽ എത്തിച്ച വിഖ്യാത ടീമിനോടൊപ്പമാണ്​ ഓരോ ആരാധകരും ഇൗ ടീമിനെ പ്രതിഷ്​ഠിച്ചിരിക്കുന്നത്​. എന്നാൽ ചരിത്ര വിജയം ആ​േഘാഷിക്കാൻ ആൻഫീൽഡ്​ നിറയെ കാണികളില്ലെല്ലോ എന്നതാണ്​ ക്ലോപ്പിനെയും കൂട്ടരെയും സങ്കടപ്പെടുത്തുന്നത്​. ഹോട്ടൽ മുറിയിൽ ഒരുമിച്ചിരുന്ന്​ കിരീടം വിജയം ആ​േഘാഷിച്ച വാൻഡൈക്കും സംഘവും സന്തോഷം കൊണ്ട്​ തുള്ളിച്ചാടി.

ഇനി ലക്ഷ്യം റെക്കോഡുകൾ
2017-18 സീസണിൽ 100 പോയൻറ്​ നേടിയ സിറ്റിയുടെ റെക്കോഡാണ്​ ഇനി ലക്ഷ്യം​. സിറ്റിയുടെ അതേ സീസണിൽ 19 പോയൻറി​​െൻറ മാർജിനിൽ കിരീടമുയർത്തിയതി​​െൻറയും പ്രീമിയർ ലീഗ്​ സീസണിലെ കൂടുതൽ വിജയങ്ങളുടെയും (32) റെക്കോഡും ക്ലോപ്പും പിള്ളേരും ലക്ഷ്യം വെക്കാതിരിക്കില്ല.

ഇംഗ്ലീഷ്​ ലീഗ്​ വിജയങ്ങളുടെ കാര്യത്തിൽ മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ (20) തൊട്ടുപിറകിൽ എത്തിയിരിക്കുകയാണ്​ ടീം.

1990-2020.

Liverpool’s 30-year wait for a league title is over. pic.twitter.com/9MXENLCCXC

— B/R Football (@brfootball) June 25, 2020
@JHenderson x @J_Gomez97 x @VirgilvDijk pic.twitter.com/usxUBdlp9c

— Liverpool FC (Premier League Champions ) (@LFC) June 25, 2020

LEAVE A REPLY

Please enter your comment!
Please enter your name here