ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 207 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റിംഗിനിറങ്ങിയ കിംഗ്സ് പഞ്ചാബ് 20 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി. കെ.എൽ.രാഹുൽ 62 പന്തിൽ 132 റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ ആദ്യ സെഞ്ച്വറി നേടിയ താരമാണ് രാഹുൽ. ടോസ് നേടിയ ബാംഗ്ലൂർ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here