ലണ്ടൻ: പാട്രിക്‌ ബാംഫോർഡിന്റെ ഹെഡറിൽ ലീഡ്‌സ്‌ യുണൈറ്റഡ്‌ ഷെഫീൽഡ്‌ യുണൈറ്റഡിനെ വീഴ്‌ത്തി (1–-0). ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്‌പർ അവസാന നിമിഷം ന്യൂകാസിൽ യുണൈറ്റഡിനോട്‌ സമനില വഴങ്ങി (1–-1). ചെൽസി വെസ്‌റ്റ്‌ബ്രോംവിച്ചിനെതിരെ മൂന്ന്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം സമനില പിടിച്ചു (3–-3).

ഷെഫീൽഡിനെതിരെ അവസാനഘട്ടത്തിലായിരുന്നു ലീഡ്‌സിന്റെ വിജയഗോൾ. ജാക്‌ ഹാരിസന്റെ ക്രോസിൽ ബാംഫോർഡ്‌ തലവച്ചു. ലീഡ്‌സിന്റെ രണ്ടാം ജയമാണിത്‌.

വെസ്‌റ്റ്‌ബ്രോമിനെതിരെ അവസാന നിമിഷങ്ങളിലാണ്‌ ചെൽസി തിരിച്ചുവന്നത്‌. മാസൺ മൗണ്ട്‌, കല്ലം ഹഡ്‌സൺ ഒഡോയ്‌, ടാമ്മി അബ്രഹാം എന്നിവർ ചേർന്ന്‌ ചെൽസിക്ക്‌ സമനിലയൊരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here