തിരുവനന്തപുരം: സയ്യിദ്​ മുഷ്​താഖ്​ അതി ട്വൻറി 20 ടൂർണമെൻറിനുള്ള കേരള ടീമിൽ മുൻ ഇന്ത്യൻതാരം ​എസ്​. ശ്രീശാന്തിനെയും ഉൾപ്പെടുത്തി. 26 അംഗ സാധ്യത ടീമി​ലാണ്​ ശ്രീശാന്തി​നേയും ഉൾപ്പെടുത്തിയിരിക്കുന്നത്​. റോബിൻ ഉത്തപ്പ, ജലജ്​ സക്​സേന തുടങ്ങിയവരാണ്​ ടീമിലെ അതിഥിതാരങ്ങൾ. സഞ്​ജു സാംസൺ, ബേസിൽ തമ്പി, സചിൻ ബേബി, ആസിഫ്​ കെ.എം തുടങ്ങിയവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്​.

വാതുവെപ്പ്​ ആരോപണത്തെത്തുടർന്ന്​ ബി.സി.സി​.ഐ വിലക്കേർപ്പെടുത്തിയിരുന്ന ​ശ്രീശാന്ത്​ ഏഴുവർഷത്തെ ഇടവേളക്ക്​ ശേഷമാണ്​ കളത്തിലിറങ്ങുന്നത്​. ആജീവനാന്ത വിലക്കാണ്​ ആദ്യം ഏർപ്പെടു​ത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്​സ്​മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന്​ കാലാവധി കുറക്കുകയായിരുന്നു.

2013 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കു​േമ്പാഴാണ്​ ശ്രീശാന്തും സഹതാരങ്ങളായ അജിത്​ ചാന്ദിലയതും അങ്കിത്​ ചവാനും വാതുവെപ്പ്​ വിലക്ക്​ നേരിട്ടത്​. 37കാരനായ ​ശ്രീശാന്ത്​ ഇന്ത്യക്കായി 27 ടെസ്​റ്റിലും 53 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്​. 2007ൽ ഇന്ത്യ ട്വൻറി 20 ​​േലാകകപ്പ്​ നേടു​േമ്പാഴും 2011ൽ ഏകദിന ലോകകപ്പ്​ നേടു​േമ്പാഴും ശ്രീശാന്ത്​ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here