തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ (Gold Price in kerala) തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4775 രൂപയും ഒരു പവൻ സ്വർണത്തിന് 38,200 രൂപയുമായി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്.

മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ദേശീയതലത്തിലും ഇന്ന് സ്വർണവില കുറഞ്ഞു. ഗുഡ് റിട്ടേൺസ് വെബ്സൈറ്റിലെ കണക്കുപ്രകാരം 100 ഗ്രാമിന് 2500 രൂപയാണ് കുറഞ്ഞത്. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 47,950 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസം ഇത് 48,200 രൂപയായിരുന്നു. മുംബൈയിലും ഡൽഹിയിലും 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 47,950 രൂപയാണ്. ചെന്നൈയിൽ 48,160 രൂപയാണ്. വഡോദരയിലും അഹമ്മദാബാദിലും 48,000 രൂപയാണ് ഇന്നത്തെ നിരക്ക്.

സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here