സണ്ണി മാളിയേക്കല്‍

ഉഷ്ണമേഖല കിഴങ്ങുവര്‍ഗ വിളയായ ചേന അഥവാ ആനക്കാല്‍ കിഴങ്ങ്, ഒരു ഒഴിച്ചുകൂടാനാവാത്ത പച്ചക്കറി ആണെന്ന് എനിക്ക് അഭിപ്രായമില്ല. ഐഡഹോ പൊട്ടറ്റോ, ഗ്രീസിലെ Cyclades ലെ തക്കാളി പോലെ കൊല്ലംകോട് ചേനയാണ് കേരളത്തിലെ പ്രമാണി. സാധാരണ ഒരു കിലോ ചേനക്ക് 30 രൂപ ഉള്ളപ്പോള്‍, കൊല്ലംകോട് ചേന 60 രൂപ വരെ വരാം.

ഇനി അമേരിക്കന്‍ ചേന വിഷയത്തിലേക്ക് കടക്കാം. സീസണല്‍ ആയി വളരെ ചുരുക്കം ട്രോപ്പിക്കല്‍ പച്ചക്കറി വില്‍ക്കുന്ന കടകളിലെ നമുക്ക് ചേന കിട്ടാറുള്ളൂ. ഇവിടെ ഒരു കിലോ ചേനയ്ക്ക് ഏകദേശം 1280 രൂപ വരും( per LB about $8) ടെക്‌സാസിലെ നമ്മുടെ ഒരു മലയാളി അച്ചായന്‍ കഴിഞ്ഞ കുറേ വര്‍ഷമായി ചേന കൃഷിയില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കഴിഞ്ഞ കൊല്ലത്തെ ചേന വിറ്റുവരവ് $40000 ഏകദേശം 32 ലക്ഷം രൂപയാണ്. ടെക്‌സാസില്‍ കൃഷിഭൂമി ഒരേക്കറിന് 2000 ഡോളര്‍ വിലയുള്ളൂ. ചേന വിശേഷം ഇവിടെ തീരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here