സണ്ണി മാളിയേക്കൽ 

കുഴപ്പം (kuzhappam)  എന്ന  വാക്കിൻറെ അർത്ഥം നോക്കിയപ്പോൾ   ഇവയെല്ലാം ആണ് എനിക്ക് ലഭിച്ചത്. trouble , difficulty , imbroglio , defect , confusion , disorderliness. അപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞാൽ ഈ മേൽപ്പറഞ്ഞ സംഭവങ്ങൾ ഇല്ലാതിരിക്കാം എന്ന് നമുക്ക് കരുതാം.  

ഇനി കാര്യത്തിലേക്ക് കടക്കാം അമേരിക്കൻ മണ്ണിൽ ഇന്ത്യൻ പാചകരീതി  മാറ്റുരച്ചവരാണ്  മുഗൾ പാലസ്   ബി .കെ .ജോൺ, ബംഗാൾ ടൈഗർ  സിംസൺ ,  മഹാറാണി ജോൺ ,സിദ്ധാർ  പാലസ് ഷാജു കെ പോൾ .  സൺഡേ ലഞ്ചും   ഔട്ട്ഡോർ കേറ്ററിംഗ്  കൂടുതലായി മലയാളികളുമായി ഇടപെടേണ്ടി വരുന്നത്.  കാശ്മീരി ഷെഫ്ഫു , ഷറഫ് ലാസിം ഭായി ഉണ്ടാക്കിയ റോഹൻ ജോഷ് ,  ഗഡുവാളി ഷെഫിൻറെ  തന്തൂരി ഐറ്റംസ്,  ബാലസുബ്രഹ്മണ്യ പോറ്റിയെ കൊണ്ട്  മസാല ദോശയും സാമ്പാറും, ജിൻസൺ മേനാച്ചേരിയെ കൊണ്ട് മീൻ മാങ്ങ പാൽ കറി  ഉണ്ടാക്കി കൊടുത്താലും ഫുഡ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ കുഴപ്പമില്ല എന്നായിരുന്നു ഉത്തരം .  ഈ കുഴപ്പമില്ല കുഴപ്പമില്ല എന്ന് കേട്ട്  എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് നമുക്ക് കുറച്ചുകൂടി ഫുഡ് എങ്ങനെ നന്നാക്കാൻ  പറ്റുമോ ?  കുഴപ്പം മാറ്റുവാൻ പറ്റുമോ  എന്ന ചിന്തയിൽ ആയി.

ഉപ്പ് പാകത്തിന് ഉണ്ടോ എന്നു മണത്തുനോക്കി പറയുന്ന എൻറെ ആത്മാർത്ഥ സുഹൃത്ത് അഗസ്റ്റിൻ  കുരുവിളയും ആയി ഈ കാര്യം സംസാരിച്ചു.  ഞങ്ങൾ രണ്ടുപേരും ഈ കാര്യം ഞങ്ങളുടെ സുഹൃത്തായ  ജെ.എം. രാജുസാറുമായി സംസാരിച്ചു.  ഞങ്ങളുടെ സംശയം കേട്ട് അദ്ദേഹം കുലുങ്ങിച്ചിരിച്ചു.  ഞാൻ പലപ്രാവശ്യം അമേരിക്കയിൽ  വന്നിരുന്നല്ലോ  അപ്പോൾ എല്ലാം നമ്മൾ ഒന്നിച്ച്   കൂടിയപ്പോൾ  ഒന്നും എന്തേ ഇതേക്കുറിച്ച് സംസാരിച്ചില്ല എന്നായി അദ്ദേഹം.  സണ്ണി , എൽ കെ ജി യുടെ  ഗ്രാജുവേഷൻ പോലും ഒരു മഹാ സംഭവമായി എൻജോയ് ചെയ്യുന്ന നാട്ടിലാണ് നിങ്ങൾ ജീവിക്കുന്നത്.  അവിടെയാണ് ഭക്ഷണം കഴിച്ച് ഏമ്പക്കവും വിട്ട് കുഴപ്പമില്ല എന്ന് പറയുന്നത്.  എന്താവാം കാര്യം.  

എടോ ഇത് ഭക്ഷണകാര്യത്തിൽ മാത്രമല്ല മിക്കവാറും എല്ലാ കാര്യങ്ങൾക്കും  പ്രത്യേകിച്ച്  നമ്മുടെ സ്വഭാവം  ആണ്.  ഞങ്ങൾ  ഇതിനെക്കുറിച്ച്  ധാരാളം ആലോചിക്കുകയും പലരുമായി സംസാരിക്കുകയും ചെയ്തു.  ഞങ്ങൾ മനസ്സിലാക്കിയത്  നമ്മൾ സാമൂഹികവും ജാതികവുമായി  വളരെയധികം ഉച്ചനീചത്വങ്ങൾ ഉള്ള  ഒരു സാമൂഹിക വ്യവസ്ഥയിലാണ് ജനിച്ചുവളർന്ന ഇവിടെ വരെ എത്തിയത്.   നന്നായി, അസ്സലായി, ഒത്തിരി ഇഷ്ടപ്പെട്ടു  ഇങ്ങനെ 100%   complement ചെയ്താൽ  അതിനർത്ഥം ,  തൻറെ വീട്ടിൽ ഇത്രയും നന്നായി ഉണ്ടാക്കുന്നില്ല എന്നാണ്. കേമമായി പക്ഷേ ആ മുരിങ്ങാകോൽഇൻറെ നീളം ഒരല്പം  കുറഞ്ഞോ എന്നൊരു സംശയം. ഓ  കുഴപ്പമില്ല .( പ്രത്യേകം ശ്രദ്ധിക്കുക “കൂടി” എന്നു പറയരുത്  എപ്പോഴും കുറഞ്ഞോ എന്നേ പറയാനുള്ളൂ)   രാജു സാറിൻറെ വിശകലനം നമ്മുടെ സാംസ്കാരിക ചരിത്രത്താളുകളിൽ റഫറൻസ് ആയി ഉപയോഗിക്കേണ്ടത് ആണെന്നും ഇതിനാൽ അപേക്ഷിക്കുന്നു

അനുബന്ധം :

സണ്ണി ; ഹലോ ,  ജോൺ സാർ,  

ജോൺ സാർ : ആ സണ്ണി എന്തൊക്കെയുണ്ട് ?  സമയം എന്തായി അവിടെ ഇപ്പോൾ?

സണ്ണി  ; രാവിലെ എട്ടുമണി കഴിഞ്ഞ സാറേ.. 

ജോൺ സാർ :എന്താണ് പതിവില്ലാതെ,  

സണ്ണി  ;വെറുതെയിരിക്കുമ്പോൾ ചിലതെല്ലാം എഴുതുന്നു  അതെല്ലാം സാറിന് അയച്ചു തരുന്നുണ്ട് 

ജോൺ സാർ :  ഞാൻ നേരം വെളുക്കുമ്പോൾ   എല്ലാം വായിക്കാറുണ്ട്.  

സണ്ണി  ; സാറിൻറെ  അഭിപ്രായം അറിയാൻ ആണ് ഞാൻ വിളിച്ചത്. 

 ജോൺ സാർ : ഓ  കുഴപ്പമില്ല .

LEAVE A REPLY

Please enter your comment!
Please enter your name here