Home / പുതിയ വാർത്തകൾ (page 10)

പുതിയ വാർത്തകൾ

ബിജു സക്കറിയയുടെ ഭാര്യാപിതാവ് സാമുവേല്‍ പി. വര്‍ഗീസ് (സാം) ഡാലസില്‍ നിര്യാതനായി

പുല്ലാട്: പെന്‍വേലില്‍ പരേതരായ ഫിലിപ്പോസ് വര്‍ഗീസിന്റേയും, റാഹേലാമ്മ വര്‍ഗീസിന്റേയും മകന്‍ സാമുവേല്‍ പി. വര്‍ഗീസ് (സാം- 68) ഡാലസില്‍ നിര്യാതനായി. കരിപ്പുഴ കടവില്‍ കുടുംബാംഗമായ ഏലമ്മയാണ് ഭാര്യ. മക്കള്‍: ഷിബു വര്‍ഗീസ്, സിബി മാത്യു, സിബിള്‍ ബിജു. മരുമക്കള്‍: ആംബര്‍ വര്‍ഗീസ്, ബിജു സക്കറിയ, പ്രിന്‍സി ജോര്‍ജ്. കൊച്ചുമക്കള്‍: മാഡിസണ്‍, മെലിന, വിക്ടോറിയ, ഏഡന്‍, ഏരണ്‍, സനയ, ഏവ. സഹോദരങ്ങള്‍: ജോണ്‍ പി.വര്‍ഗീസ്, ആന്‍ തോമസ്, പരേതരായ ഫിലിപ്പ് വര്‍ഗീസ്, …

Read More »

അമ്മിണി വര്‍ഗീസ് നിര്യാതയായി

മാമല: പയ്യംപ്ലാട്ട് പരേതനായ പി.കെ.വര്‍ഗീസിനെ ഭാര്യ അമ്മിണി വര്‍ഗീസ്(79) നിര്യാതനായി. മക്കള്‍: കുരിയന്‍(സണ്ണി)-ഷൈനി(ഷിക്കാഗോ-യു.എന്‍.എ.) പരേതനായ സൈമണ്‍- എല്‍സി. മേരി(ജോളി)-സൈമണ്‍- കാലിഫോര്‍ണിയ), പി.വി.ജോണ്‍സണ്‍-ബിന്നി. എഡിസന്‍ വര്‍ഗീസ്-ബെറ്റ്‌സി-(ടൊറന്റൊ-കാനഡ), ആലീസ്-സജീവ് വര്‍ഗീസ്(സജീവ് വര്‍ഗീസ്). എറണാംകുളം ശസ്താംമുകള്‍ സ്വവസതിയില്‍ വെച്ചു നവംബര്‍ 30ന് സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് മാമല ബ്രദറണ്‍ അസംബ്ലി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവാഞ്ചലിസ്റ്റ് പി.വി.ജോണ്‍സണ്‍-91 944 622 010 ഇവാഞ്ചലിസ്റ്റ് സജീവ് വര്‍ഗീസ്-91 944 7271383. അമ്മിണി …

Read More »

ദിലീപ് പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങുന്നതിനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍

അങ്കമാലി:  ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയ നടന്‍ ദിലീപ് പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങുന്നതിനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി.ദുബായിലെ തന്റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് പോകുന്നതിനായാണ് ദിലീപ് ഹൈക്കോടതിയില്‍നിന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയിരുന്നത്.വിദേശത്തേക്ക് പോകാന്‍ ദിലീപിന് കോടതി നാല് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Read More »

ജയലളിതയുടെ മകളാണെന്ന യുവതിയുടെ അവകാശവാദം; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന അവകാശ വാദവുമായി എത്തിയ ബെംഗളൂരു യുവതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.ജയലളിത തന്റെ അമ്മയാണെന്ന് തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ അമൃത സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.ഇക്കാര്യത്തില്‍ അമൃതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എംബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു. 1980 ആഗസ്ത് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണ് തനിക്ക് ജന്മം …

Read More »

തനിക്ക് സ്വാതന്ത്ര്യം വേണമെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: തനിക്ക് സ്വാതന്ത്ര്യം വേണമെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍. പഠനച്ചെലവ് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ വഹിക്കും. മാതാപിതാക്കളുടെ സമ്മര്‍ദം കാരണമാണ് വീടുവിട്ടിറങ്ങിയത്. മനുഷ്യനെന്ന പരിഗണന തരണം. തന്റെ വിശ്വാസത്തില്‍ തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഹാദിയ കോടതിക്കു മുമ്പാകെ മൊഴി നല്‍കുന്നത്. ആദ്യം ഹൈക്കോടതിയുടെ തടവിലായിരുന്നു. പിന്നീട് അഞ്ചു മാസത്തോളം മാതാപിതാക്കളുടെ തടവില്‍ കഴിഞ്ഞു. ഇങ്ങനെ 11 മാസമായി താന്‍ നിയമവിരുദ്ധമായ തടങ്കലില്‍ …

Read More »

ഹാദിയയുടെ വിവാഹ സമ്മതം പരിഗണിക്കാനാകില്ലെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ആശയങ്ങള്‍ നിരുപാധികം അടിച്ചേല്‍പ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. വന്‍തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപ്പെടലിന് വിധേയമാക്കപ്പെട്ടതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്നതാണ് എന്‍ഐഎ നിലപാട്. കഴിഞ്ഞ ദിവസം എന്‍ഐഎ മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ രത്‌നച്ചുരുക്കവും ഇതാണെന്നറിയുന്നു. ഡല്‍ഹിയിലെത്തിയശേഷം കനത്ത സുരക്ഷയോടെ കേരള ഹൗസില്‍ കഴിയുന്ന ഹാദിയയെ തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സുപ്രീംകോടതിയില്‍ ഹാജരാക്കും. താനുമായുള്ള ഹാദിയ (അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ …

Read More »

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളത്തില്‍ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ശാസ്ത്രഗണിതശാസ്ത്രസാമൂഹികശാസ്ത്രപ്രവൃത്തിപരിചയംഐ.ടി മേളകളിലും വൊക്കേഷണല്‍ എക്‌സ്‌പോയിലുമായി ഏഴായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.നിത്യജീവിതത്തില്‍ നേടിരുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവുമായി ശാസ്‌ത്രോത്സവം വേറിട്ടു നിന്നു.

Read More »

ഫാ.ഷേബാലിയുടെ മാതാവ് ശോശാമ്മ വർഗീസ്‌ നിര്യാതയായി

തുമ്പമൺ:  തിരുവിനാൽ പരേതനായ ടി.ജി.വർഗീസിന്റെ ഭാര്യ ശോശാശാമ്മ വർഗീസ്‌(90) നിര്യാതയായി. മക്കൾ: ജേക്കബ്‌ ടി. വർഗീസ്‌ (റിട്ട. എഞ്ചിനീയർ), ജോർജ്‌ വർഗീസ്‌ (റിട്ട. ഫോറസ്റ്റ്‌  കൺസർവേറ്റർ) ഫാ.ബാബു വർഗീസ് (ഫാ.ഷേബാലി, യു.എസ്‌.എ), പരേതനായ ഏബ്രഹാം വർഗീസ്‌ . മരുമക്കൾ: സെലിൻ ജേക്കബ്‌, റോസമ്മ ജോർജ്‌, ആനി വർഗീസ്‌, പരേതയായ സുജ ഏബ്രഹാം. തുമ്പമൺ രണ്ടുപുരക്കൽ (കനകപ്പലം റിച്ച്മൗണ്ട്‌)  കുടുംബാംഗമായിരുന്ന പരേത ദീർഘവർഷങ്ങളിൽ ടാൻസാനിയയിലായിരുന്നു. സംസ്കാരം നവംബർ 30 വ്യാഴാഴ്ച തട്ട …

Read More »

അനിയന്‍ ജോര്‍ജ്ജിന്റെ മാതാവ് ത്രേസ്സ്യാമ്മ ജോര്‍ജ്ജ് (88) നിര്യാതയായി

മല്ലപള്ളി കുത്തുകല്ലിങ്കല്‍ പരേതനായ കെ.ജെ ജോര്‍ജ്ജിന്റെ പത്നി ത്രേസ്സ്യാമ്മ ജോര്‍ജ്ജ് (88) നിര്യാതയായി. കേരള ചേംമ്പര്‍ ഒ0ഫ് കോമേഴ്സ് പ്രസിഡന്റും ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജ്ജിന്റെ മാതാവാണ്‌. സംസ്കാര ചടങ്ങുകള്‍ മല്ലപള്ളി സെന്റ് അത്തനാഷിയോസ് പള്ളിയില്‍ നടക്കും . മക്കള്‍ : ജെയിംസ്, അനിയന്‍, ജോണ്‍ സണ്‍, രാജന്‍, സെബാന്‍, ആന്റണി പരേതയ്ക്കു കേരളാ ടൈംസിന്റെ ആദരാഞ്ജലികൾ

Read More »

എം.ജെ.അബ്രഹാം (82) നിര്യാതനായി

ഡെന്‍വര്‍: കേശവദാസപുരം ഹൈലാന്റ് വില്ലയിലെ എം.ജെ.അബ്രഹാം(അവറാച്ചന്‍- 82) നിര്യാതനായി. പുല്ലാട് മുതിരക്കാലയില്‍ കുടുംബാംഗമാണ്. കരിയാംപ്ലാവ് പുളിച്ചലുംമൂട്ടില്‍ ഏലിയാമ്മ (പൊടിയമ്മ) യാണ് ഭാര്യ. മക്കള്‍: ചാള്‍സ് എ. ജോണ്‍-മേരി(തിരുവനന്തപുരം), അനീറ്റ എബ്രഹാം-അബ്രഹാം പുച്ചേരില്‍(ഡെന്‍വര്‍, യു.എസ്.എ.), സുനില്‍ അബ്രഹാം(ജോജി)-തിരുവനന്തപുരം. സംസ്‌ക്കാര ശുശ്രൂഷ നവംബര്‍ 27 രാവിലെ പത്തുമുതല്‍. സ്ഥലം: ഹാള്‍ ഓഫ് ടവര്‍ ഷാലോം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാള്‍സ് അബ്രഹാം-91989594622

Read More »