അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ചെറുകഥ മത്സരത്തില്‍ പ്രിയ ഷിനോജിന്റെ നേര്‍ കാഴ്ചകള്‍ എന്ന കഥ ഒന്നാം സമ്മാനം നേടി. ലിജി തോമസിന്റെ എന്റെ ഹൃദയത്തിന്റെ കൂട്ട് രണ്ടാം സ്ഥാനവും ലിറ്റി സിറിയകിന്റെ തിരിച്ചറിവുകള്‍ എന്നാ കഥ മൂന്നാം സ്ഥാനവും നേടി. എല്ലാ കഥകളും നല്ല നിലവാരം പുലര്‍ത്തിയിരുന്നുവെന്നു വിധികര്‍ത്തകള്‍ അഭിപ്രായപെട്ടു.

വെജിറ്റബിള്‍ കാര്‍വിങ് മത്സരത്തില്‍ ടെസ്സി പുത്തന്‍വീട്ടില്‍ ഒന്നാം സ്ഥാനവും ലൈസാമ്മ കല്ലിടുക്കില്‍ രണ്ടാം സ്ഥാനവും അലീന ഡാനിയേല്‍ മൂന്നാം സ്ഥാനവും നേടി. ഫ്‌ലവര്‍ അറേഞ്ജ്‌മെന്റില്‍ ലൈസമ്മ കല്ലിടുകിലും നീതു തമ്പിയും വിജയികളായി.

സാരീ ഉടുക്കല്‍ മത്സരത്തില്‍ സൂസന്‍ ഇടമല നിഷാ സിറിയക് തനുജ പ്രേമി ടെജി എന്നിവര്‍ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി. മത്സരങ്ങളുടെ വിധി കര്‍ത്താക്കളായി എബി സുരേഷ്, ലിന്‍സ് ജോസഫ് ലെജി പട്ടരുമടത്തില്‍ സജി കളരിതറ, ബീന ജോര്‍ജ്, ബീന കണ്ണുക്കാടന്‍, ലീന ഡാനിയേല്‍, ഡെന്നി പുല്ലപ്പള്ളില്‍, അനീറ്റ് മോള്‍ ലൈജു എന്നിവര്‍ പ്രവര്‍ത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here