നാഗാര്‍ജ്ജുനയേയും കാര്‍ത്തിയേയും പ്രധാനകഥാപാത്രങ്ങളാക്കി വംശി സംവിധാനം ചെയ്യുന്ന തോഴ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. അന്തരിച്ച നടി കല്‍പ്പനയുടെ അവസാന ചിത്രം കൂടിയാണിത്. ദ് ഇന്‍ടച്ചബിള്‍സ് എന്ന ഫ്രഞ്ച് സിനിമയുടെ റീമേക്കാണ് ഈ ചിത്രം.
തമനയാണ് ചിത്രത്തിലെ നായിക. തമിഴിലും തെലുങ്കിലുമായി ഒരേ സമയത്ത് ഒരുങ്ങുന്ന ചിത്രത്തിന് തെലുങ്കില്‍ നല്‍കിയിരിക്കുന്ന പേര് ഊപ്പിരി എന്നാണ്.
അനുഷ്‌കാ ഷെട്ടിയും ശ്രിയാ ശരണും ഈ ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. മലയാളിയായ ഗോപിസുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here