ഫോര്‍ബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ധനികരുടെ പട്ടികയില്‍ എം.എ. യൂസഫലിക്ക് 358ആം സ്ഥാനം. ഇത് ആദ്യമായാണ് ഒരു മലയാളി ഫോര്‍ബ്സ് പട്ടികയില്‍ ആദ്യ അഞ്ഞൂറില്‍ വരുന്നത്. 75 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുള്ള ബില്‍ ഗേറ്റ്്സാണ് ലോകത്തിലെ ഏറ്റവും സമ്പന്നന്‍.

430 കോടി ഡോളറിന്‍റെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ.യൂസഫലി ഫോര്‍ബസ് പട്ടികയില്‍ ആദ്യ അഞ്ഞൂറില്‍ ഇടം പിടിച്ചത്. ഇന്ത്യക്കാരില്‍ പതിമൂന്നാമതാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. യൂസഫലിയടക്കം എട്ടു മലയാളികളാണ് ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്. റിലയന്‍സ് ഗ്രൂപ്പ് തലവന്‍ മുകേഷ് അംബാനിയാണ് ഏറ്റവും സന്പന്നനായ ഇന്ത്യക്കാരന്‍. 1930 കോടി ഡോളറിന്‍റെ ആസ്തിയുമായി ആഗോള തലത്തില്‍ 36ആം സ്ഥാനത്താണ് മുകേഷ് അംബാനി. 290 കോടി ഡോളറിന്‍റെ ആസ്തിയുള്ള രവി പിള്ളയ്ക്ക് ഫോര്‍ബ്സ് പട്ടികയില്‍ 595ആം സ്ഥാനമാണുള്ളത്.

190 കോടി ഡോളറിന്‍റെ ആസ്തിയുള്ള സണ്ണി വവര്‍ക്കി, 160 കോടിയുടെ ആസ്തിയുള്ള ക്രിസ് ഗോപാലകൃഷ്ണന്‍, 150 കോടി ഡോളറിന്‍റെ സന്പാദ്യവുമായി ഡോക്ടര്‍ ആസാദ് മൂപ്പന്‍ എന്നിവരാണ് മലയാളികളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ വരുന്നത്. ടി.എസ്.കല്യാണരാമന്‍, ജോയ് ആലുക്കാസ്, എസ്.ഡി.ഷിബുലാല്‍ എന്നിവരും ഫോര്‍ബ്സ് പട്ടികയില്‍ ഇടം പിടിച്ചു. ഫോര്‍ബസ് മാഗസിന്‍റെ കണക്കനുസരിച്ച് നാല് ഇന്ത്യക്കാരാണ് ആദ്യ നൂറിലുള്ളത്. സണ്‍ ഫാര്‍മ ഉടമ ദിലീപ് സാംഗ്വവി, അസിം പ്രേംജി, ശിവ് നാടാര്‍ എന്നിവരാണ് ആദ്യ നൂറില്‍ വരുന്ന മറ്റ് ഇന്ത്യക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here