ദക്ഷിണേന്ത്യന്‍ സിനിമാമേഖലയില്‍ പുരുഷാധിപത്യമെന്ന് നടിയും സംവിധായികയുമായ സുഹാസിനി. നായകനും നായികയ്ക്കും തമ്മിലുള്ള പ്രതിഫലത്തുകയില്‍ ഈ വ്യത്യാസം കാണാമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വടക്കേഇന്ത്യന്‍ സിനിമാലോകത്ത് നായികയ്ക്കും നായകനും തുല്യപ്രധാന്യമുണ്ട്. വിദ്യാബാലന്‍, കങ്കണ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ്. എണ്‍പതുകളുടെ കാലത്ത് രേവതി, സരിത, രാധിക എന്നിവര്‍ക്കൊക്കെ ശക്തമായ വേഷം ലഭിച്ചു. എന്നാലിപ്പോള്‍ പെണ്‍താരങ്ങള്‍ക്ക് കാര്യമായ പരിഗണനയോ ശക്തമായ വേഷമോ ലഭിക്കുന്നില്ല –എണ്‍പതുകളില്‍ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ സുഹാസിനി പറഞ്ഞു. കോയമ്പത്തൂരില്‍ നടന്ന സ്വകാര്യചടങ്ങിനിടെയാണ് സുഹാസിനി മനസ്സ് തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here