കൊച്ചി > സംവിധായകന്‍ രാജീവ് രവി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മട്ടിപ്പാടത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. ദുല്‍ഖര്‍ തന്റെ ഒഫിഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

പഴയ കാലഘട്ടത്തിലെ കൊച്ചി നഗരത്തിലെ യുവാക്കളുടെയും നഗരത്തിന്റെയും കഥ പറയുന്നതാണ് ചിത്രം. നഗരഹൃദയമായ കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്റിനു സമീപം റെയില്‍വേ ലൈനിന് കിഴക്ക് വശത്ത് കണ്ണെത്താത്ത ദൂരെയായി കിടന്ന പാടം ആണ് കമ്മട്ടിപ്പാടം എന്ന പ്രദേശം. നഗരവികസനം വരുന്നതിന് മുന്‍പുള്ള ജനങ്ങളുടെ കഥപറയുന്ന ചിത്രത്തിന്റെ കഥ രാജീവ് രവിയും തിരക്കഥ എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രനും രചിക്കുന്നു. മധു നീലകണ്ടനാണ് ക്യാമറ.

മുംബൈയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം എറണാകുളം നഗരത്തിലും തകഴിയിലുമായി പൂര്‍ത്തിയാക്കി. അവസാനഘട്ട ചിത്രീകരണം കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി നടക്കുകയാണ്. ദുല്‍ഖറിനെ കൂടാതെ വിനായകന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഷോണ്‍ റോമിയാണ് നായിക. സൌബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍ ലേ എന്നിവരും ചിത്രത്തിലുണ്ട്. ബി. അജിത്കുമാറാണ് എഡിറ്റിങ്. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയയുടെ ബാനറില്‍ പ്രേം മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ സെഞ്ച്വറി റിലീസുമായി ചേര്‍ന്നാണ് ചിത്രം തിയറ്ററുകളിലെത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here