മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 364.01 പോയന്റ് നേട്ടത്തില്‍ 24606.99ലും നിഫ്റ്റി 106.75 പോയന്റ് ഉയര്‍ന്ന് 7475.60ലുമാണ് ക്ലോസ് ചെയ്തത്.
1727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 903 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
മൂലധന സാമഗ്രി, സ്റ്റീല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എല്‍ആന്‍ടിയുടെ ഓഹരി വില 6.5 ശതമാനം ഉയര്‍ന്നു.
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഭേല്‍, ഹിന്‍ഡാല്‍കോ തുടങ്ങിവയും നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, ഐടിസി, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here