ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാൻ ടീമിന്റെ യാത്ര അനിശ്ചിത്വത്തിൽ. ഇന്ത്യയിൽ ഭീഷണിയെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി പറഞ്ഞു. മൽസരം അലങ്കോലപ്പെടുത്തുമെന്നു വരെ ഭീഷണികൾ ലഭിക്കുന്നു. ഇന്ത്യ മതിയായ സുരക്ഷ ഉറപ്പുനൽകണമെന്നും പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

ട്വന്റി ട്വന്റി ലോകകപ്പിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നാളെ ഇന്ത്യയിലെത്താനിരിക്കെയാണ് വീണ്ടും അനിശ്ചിത്വം ഉടലെടുത്തത്. ശാഹിദ് അഫ്രീദി നയിക്കുന്ന പതിനഞ്ചംഗ ടീം നാളെ പുലർച്ചെ പാക്കിസ്ഥാനിൽ നിന്ന് പുറപ്പെടാനിരിക്കുകയായിരുന്നു. സുരക്ഷാകാരണങ്ങളാൽ ഇന്നലെ എത്തേണ്ടിയിരുന്ന പുരുഷ, വനിതാ ടീമുകളുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു.

ഇന്ത്യ പാക്കിസ്ഥാൻ മൽസരവേദി ധർമശാലയിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറ്റുകയും ടീമിന് പ്രത്യേക സുരക്ഷ നൽകുമെന്ന് ഇന്ത്യ ഉറപ്പുനൽകുകയും ചെയ്തതോടെ ടീമിനെ അയയ്ക്കാൻ പാക് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ പിന്നാലെ ഇന്ത്യയിൽ ഭീഷണിയുണ്ടെന്ന് പാക്കിസ്ഥാൻ നിലപാട് സ്വീകരിച്ചതോടെ പാക്കിസ്ഥാൻ ടീമിന്റെ യാത്ര അനിശ്ചിത്വത്തിലായിരിക്കുകയാണ്. മാർച്ച് 16ന് കൊൽക്കത്തയിലാണ് പാക്കിസ്ഥാന്റെ ആദ്യ മൽസരം. ഇന്ത്യ – പാക്കിസ്ഥാൻ മൽസരം മാർച്ച് 19നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here