നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മൽസരിക്കണമെന്ന് സിപിഎം അവൈലബിൾ പൊളിറ്റ് ബ്യൂറോ. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിനെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അറിയിക്കും. തിരഞ്ഞെടുപ്പിൽ രണ്ടു പേരും മൽസരിക്കുന്നതാണ് ഉചിതമെന്ന് പൊളിറ്റ് ബ്യൂറോ വിലയിരുത്തി. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിക്കില്ലെന്നും പിബി വ്യക്തമാക്കി. എല്ലാ പിബി അംഗങ്ങളുടെയും അഭിപ്രായം തേടിയ ശേഷമാണ് പിബി തീരുമാനം.