ഇന്ത്യയുടെ ആറാമത്തെ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ് എസ് ഒന്ന് എഫ് ഭ്രമണപഥത്തില്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. അഭിമാന മൂഹൂര്‍ത്തമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.

സ്വന്തം ഗതിനിര്‍ണയ സംവിധാനമെന്ന സ്വപ്നം സത്യമാകാന്‍ ഇനി വേണ്ടത് ഒരു കാല്‍വെപ്പ് കൂടി മാത്രം. രാജ്യത്തിന്‍റെ ആറാമത്തെ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ് ഒന്ന് എഫിനെ പിഎസ്എല്‍വി സി 32 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. വൈകിട്ട് 4.01 ന് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി സി 32 നിശ്ചിത സമയത്തിനുള്ളില്‍ നാല് ഘട്ടങ്ങളും പൂര്‍ത്തിയാക്കി, 20 മിനിറ്റ് കൊണ്ട് ലക്ഷ്യത്തിലെത്തി.

അമേരിക്കയുടെ ജിപിഎസിന് ഇന്ത്യന്‍ ഇന്ത്യന്‍ ബദലാണ് ഐആര്‍ എന്‍ എസ്എസ് ഉപഗ്രഹങ്ങള്‍. ഇതില്‍ ഐആര്‍ എന്‍എസ് എസ് ഒന്ന് എ, ഒന്ന് ബി, ഒന്ന് സി, ഒന്ന് ഡി, ഒന്ന് ഇ എന്നിങ്ങനെ അഞ്ച് ഉപഗ്രഹങ്ങളെ നേരത്തെ വിജയകരമായി വിക്ഷേപിച്ചിരുന്നു. അടുത്ത മാസം അവസാന ഉപഗ്രഹമായ ഒന്ന് ജി കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ രാജ്യത്തിന്‍റെ സ്വന്തം ഗതി നിര്‍ണയ സംവിധാനം യാഥാര്‍ഥ്യമാകും. ഇന്ത്യയും ഇന്ത്യക്കു ചുറ്റുമുള്ള 1500 കിലോമീറ്ററുമാണ് ഐആര്‍ എന്‍എസ് എസിന്‍റെ പരിധിയില്‍ വരിക. അമേരിക്കയുടെ ജിപിഎസിന് പുറമേ റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഗലീലിയോ എന്നിവയാണ് നിലവില്‍ ലോകത്തുള്ള പ്രധാന ഗതി നിര്‍ണയ സംവിധാനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here