ട്വന്റി 20 ലോകകപ്പിനായി പാക്ക് ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് തിരിക്കാൻ ടീമിന് പാക്കിസ്ഥാൻ സർക്കാർ അനുമതി നൽകി. മാർച്ച് 19ന് കൊൽക്കത്തയിലാണ് ഇന്ത്യ – പാക്കിസ്ഥാൻ മൽസരം. സുരക്ഷയുടെ പേരിൽ ടീമിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു.

നേരത്തെ, ട്വന്റി ട്വന്റി ലോകകപ്പിന് എത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ സംബന്ധിച്ച് രേഖാമൂലം ഉറപ്പുനൽകില്ലെന്ന് കേന്ദ്ര സഹമന്ത്രി കിരൺ റിജ്ജു വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ സുരക്ഷ ഉറപ്പ് നല്കി കത്തു നല്കിയാലെ ടീമിനെ അയക്കുവെന്ന് പാക്ക് ആഭ്യന്തരമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ ആവശ്യപ്രകാരം ഇന്ത്യ – പാക്ക് മൽസരം ധർമശാലയിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിന് ശേഷം ഇന്ത്യയിൽ ടീമിന് ഭീഷണിയുണ്ടെന്ന് ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാൻ നിലപാടെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here