Saturday, April 27, 2024
spot_img
Home ജീവിത ശൈലി ആരോഗ്യവും ഫിട്നെസ്സും പുരുഷന്മാര്‍ക്കും ജനനനിയന്ത്രണ മരുന്നുകള്‍ വരുന്നു

പുരുഷന്മാര്‍ക്കും ജനനനിയന്ത്രണ മരുന്നുകള്‍ വരുന്നു

76
0

സ്ത്രീകള്‍ക്ക് കഴിക്കാനുള്ള ജനനനിയന്ത്രണ മരുന്നുകള്‍ വിപണിയില്‍ ധാരാളമുണ്ട്. എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് കഴിക്കാവുന്ന മരുന്നുകളും വികസിപ്പിച്ചൂകൂടാ? അതിനുള്ള തയ്യാറെടുപ്പിലാണ് സീറ്റിലിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലിലെ ഗവേഷകര്‍. 

ഗര്‍ഭനിരോധന ഉറ, വാസക്ടമി എന്നിവയാണ് നിലവില്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍. 2018ഓടെ മരുന്ന് വികസിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. 

ഒറ്റത്തവണമാത്രം പുരുഷനില്‍നിന്ന് പുറത്തുവരുന്നത് ആയിരക്കണക്കിന് ബീജങ്ങളാണ്. ബീജം അണ്ഡവുമായി യോജിക്കുന്നത് മരുന്നിലൂടെ തടയുക എളുപ്പമല്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന സീറ്റിലിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ അസിസ്റ്റന്റ് പ്രൊഫസറായ മാറ റോത് പറയുന്നു.

അതിനാല്‍തന്നെ ബീജാണുക്കളുടെ കൗണ്ട് കുറച്ചുമാത്രമേ പുരുഷനില്‍ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ ഫലപ്രദമാക്കാന്‍ കഴിയൂ.

മരുന്നിലൂടെയും മറ്റും കൗണ്ട് കുറച്ചാല്‍ പിന്നീട് പൂര്‍വസ്ഥിതിയിലാക്കാന്‍ പറ്റുമോയെന്നതാണ് മറ്റൊരു വെല്ലുവിളി. 

സ്ത്രീകള്‍ക്കുള്ള ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ക്ക് ഈ പ്രശ്‌നമില്ലെന്നും ഗവേഷകര്‍ പറയുന്നു. മാസത്തിലൊരിക്കല്‍ മാത്രം അണ്ഡവിസര്‍ജനം നടക്കുന്നതിനാല്‍ സ്ത്രീകളില്‍ സന്താന നിയന്ത്രണ മാര്‍ഗങ്ങള്‍ കൂടുതല്‍ ഫലപ്രദവുമാണ്.

പാര്‍ശ്വഫലമാണ് മറ്റൊന്ന്. ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ള, പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍ ഡിപ്രഷന്‍ ഉള്‍പ്പടെയുള്ള മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായി 2011ല്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായിരുന്നു. ലൈംഗികതൃഷ്ണയിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനവും അന്ന് കണ്ടെത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: