ട്രോളിൽ മനംമടുത്ത് കോടികൾ വാങ്ങുന്ന ബ്രാൻഡ്അംബാസിഡർ സ്ഥാനം ധോണി രാജിവച്ചു. വാഗ്ദാനങ്ങൾ പാലിക്കാത്ത റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്റ് അംബാസിഡർ സ്ഥാനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി രാജിവച്ചത്. അംമ്രപാലി റിയൽ എസ്റ്റേറ്റ് ഗ്രൂപ്പമായുള്ള കരാറാണ് ആരാധകർ വിമർശിച്ചതിനെ തുടർന്ന് ധോണി രാജിവച്ചത്. എന്നാൽ ധോണിയും കമ്പനിയുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് കരാർ അവസാനിപ്പിച്ചതെന്ന് കമ്പനി മേധാവി പറഞ്ഞു. പരസ്യത്തിൽ പറയുന്ന വാഗ്ദാനങ്ങൾ അംമ്രപാലി ഗ്രൂപ്പ് പാലിക്കുന്നില്ല എന്നത് നേരത്തേ മുതലുള്ള വിമർശനമായിരുന്നു. ധോണി ഇൗ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ പദവി വഹിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here